ഐഡിഎസ്എഫ്എഫ്‌കെ: മത്സരവിഭാഗത്തില്‍ 34 ഡോക്യുമെന്ററികള്‍

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 25, 2024, 04:11 PM | 0 min read

തിരുവനന്തപുരം> ജൂലൈ 26 മുതല്‍ 31 വരെ തിരുവനന്തപുരത്തു നടക്കുന്ന പതിനാറാമത്  അന്താരാഷ്ട്ര ഡോക്യുമെന്ററി ഷോര്‍ട്ട്ഫിലിം ഫെസ്റ്റിവെൽ (ഐഡിഎസ്എഫ്എഫ്‌കെ) മത്സരവിഭാഗത്തില്‍ 34 ഡോക്യുമെന്ററികള്‍ മാറ്റുരയ്ക്കും. 22 ഹ്രസ്വ ഡോക്യുമെന്ററികളും, 12 ദീര്‍ഘ ഡോക്യുമെന്ററികളും ഇവയില്‍ ഉള്‍പ്പെടുന്നു.  

ലോങ്ങ് ഡോക്യുമെന്ററി വിഭാഗത്തില്‍ മത്സരിക്കുന്ന ചിത്രങ്ങള്‍

വസുധൈവ കുടുംബകം (ആനന്ദ് പട്‌വര്‍ദ്ധന്‍), 6- എ  ആകാശ് ഗംഗ (നിര്‍മല്‍ ചന്ദര്‍ ദന്ദ്രിയാല്‍), പുതുല്‍നാമ (രണ്‍ജിത് റേ), ഫാമിങ് ദി റെവൊല്യൂഷന്‍ (നിഷ്താ ജെയിന്‍, ആകാശ് ബസുമതരി), ഫ്ളിക്കറിങ് ലൈറ്റ്സ് (അനുപമ ശ്രീനിവാസന്‍, അനിര്‍ബന്‍ ദത്ത), മിട്ടി കിതാബ് സെ ചാര്‍ കഥായെ (ദേബാങ്കന്‍ സിംഗ് സോളങ്കി) ഇന്‍ സെര്‍ച്ച് ഓഫ് അജാന്ത്രിക് (മേഘ്‌നാഥ് ഭട്ടാചാര്യ), നോ സിറ്റി ഫോര്‍ വിമെന്‍ (രംഗന്‍ ചക്രവര്‍ത്തി), പരമ-എ ജേണി വിത്ത് അപര്‍ണ സെന്‍ (സുമന്‍ ഘോഷ്), പിക്ചറിംഗ് ലൈഫ് (ഹര്‍ഷില്‍ ഭാനുഷാലി) കൈതി നമ്പര്‍ 626710 ഹാസീര്‍ ഹൈ (ലളിത് വചനി).

വസുധൈവ കുടുംബകം (ആനന്ദ് പട്‌വര്‍ദ്ധന്‍)

ഇന്‍ സെര്‍ച്ച് ഓഫ് അജാന്ത്രിക്
ഈ വിഭാഗത്തില്‍ മത്സരത്തിനെത്തുന്ന ഏക മലയാളം ഡോക്യുമെന്ററി ഡോ രാജേഷ് ജെയിംസിന്റെ സ്ലേവ്സ് ഓഫ് ദി എംപയര്‍ ആണ്. ഷോര്‍ട്ട് ഡോക്യുമെന്ററി വിഭാഗത്തിലുള്ള 22 ചിത്രങ്ങള്‍ ലിംഗസമത്വം, ജാതിവിവേചനം, വിവിധ മേഖലകളിലെ വ്യക്തികളുടെ ജീവിതാഖ്യാനങ്ങള്‍ എന്നീ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നവയാണ്. ഈ വിഭാഗത്തില്‍ രണ്ട് മലയാള ചിത്രങ്ങളുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Home