റെയിൽപ്പാളത്തിൽ തെങ്ങ് വീണ് ട്രെയിൻ ഗതാഗതം തടസപ്പെട്ടു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 25, 2024, 03:34 PM | 0 min read

കാസർകോട് > ഉദുമയിൽ റെയിൽപ്പാളത്തിൽ തെങ്ങ് പൊട്ടിവീണ് ട്രെയിൻ ഗതാഗതം തടസപ്പെട്ടു. വ്യാഴം പകൽ 12-30ഓടെയാണ് സംഭവം. കണ്ണൂർ ഭാഗത്തേക്ക് ചരക്ക് ട്രെയിൻ കടന്നുപോയതിന് തൊട്ടു പിന്നാലെയാണ് തെങ്ങ് പാളത്തിലേക്ക് വീണത്. പിന്നാലെ  വൈദ്യുതി ലൈനും തകർന്ന് പാളത്തിൽ വീണു.

റെയിൽവെയുടെ സാങ്കേതിക വിദഗ്‌ധരും അഗ്‌നിരക്ഷാ സേനയും ബേക്കൽ പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. ഈ സമയത്ത് ഇതുവഴിയുള്ള ട്രെയിനുകൾ കാഞ്ഞങ്ങാട്ടും കാസർകോടും റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടു.



deshabhimani section

Related News

View More
0 comments
Sort by

Home