അര്‍ജുനായി ഇനി ഓരോ നിമിഷവും; കണ്ണാടിക്കല്‍ ഗ്രാമം പ്രതീക്ഷയിലാണ്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 25, 2024, 11:35 AM | 0 min read

കോഴിക്കോട് > പത്താം നാളില്‍ ഷിരൂരിലെ ഗംഗാവാലിയില്‍ അര്‍ജുനായുള്ള തെരച്ചില്‍ തുടരുമ്പോള്‍ കോഴിക്കോട് കണ്ണാടിക്കല്‍ ഗ്രാമവും വലിയ പ്രതീക്ഷയിലാണ്. ഓരോ ദിവസവും രക്ഷാപ്രവര്‍ത്തനത്തിന്‌ തുടക്കമാകുമ്പോള്‍ അര്‍ജുന്റെ നാടും നെഞ്ചിടിപ്പോടെയായിരുന്നു ആ ദൃശ്യങ്ങളാകെ കണ്ടിരുന്നത് . ഇന്നിപ്പോള്‍ സുരക്ഷാ സംഘം അര്‍ജുനോടടുക്കുമ്പോള്‍ നല്ലവാര്‍ത്ത മാത്രം കേള്‍ക്കാനായി കുടുംബത്തോടൊപ്പം കേരളവും കാത്തിരിക്കുകയാണ്

'വളരെ പ്രതീക്ഷയോടെയാണ് ഇന്നത്തെ കാത്തിരിപ്പ്. ഇന്നലെമുതല്‍  നല്ല റിപ്പോര്‍ട്ടുകളാണ് കേള്‍ക്കുന്നത്. അതിനാല്‍ തന്നെ ഈനാട് മറ്റ് വിമര്‍ശനങ്ങള്‍ക്കോ കമന്റുകള്‍ക്കോ ചെവികൊടുക്കുന്നില്ല':  അര്‍ജുന്റെ കുടുംബത്തിന് മുഴുവന്‍ പിന്തുണയും സഹായവും നല്‍കുന്ന അയല്‍വാസി രവി കക്കോടി  പറഞ്ഞു.

  അര്‍ജുന്റെ കുടുംബത്തിന് നേരെ വലിയ സൈബര്‍ ആക്രമണവും ഒപ്പം വ്യാജ വീഡിയോയും പ്രചരിപ്പിച്ചിരുന്നു. കുടുംബം ഇതില്‍ പരാതിപ്പെട്ടിരുന്നു.
 



deshabhimani section

Related News

View More
0 comments
Sort by

Home