ഇത്രയും ഹൃദയച്ചുരുക്കം വേണോ?: പ്രതിപക്ഷനേതാവിനോട്‌ മന്ത്രി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 22, 2024, 01:27 AM | 0 min read

തിരുവനന്തപുരം > മാലിന്യ നിക്ഷേപ കേന്ദ്രങ്ങൾക്ക്‌ ഉണ്ടായ മാറ്റം കാണാൻ ഒരുമിച്ചുപോകാനുള്ള ക്ഷണം സ്വീകരിക്കാൻ കഴിയാത്ത അത്രയും ഹൃദയച്ചുരുക്കം വേണോ?. പ്രതിപക്ഷ നേതാവിന്റെ തുറന്ന കത്തിനോടുള്ള മറുപടിയിൽ പ്രതികരണവുമായി മന്ത്രി എം ബി രാജേഷ്‌.

പ്രതീക്ഷയോടെയാണ് അങ്ങയുടെ മറുപടിക്ക് കാത്തിരുന്നത്. യോജിപ്പിന്റെ ഒരു മഹാമാതൃക നമുക്ക് ഇവിടെ സൃഷ്ടിക്കാൻ എന്റെ കത്തിനുള്ള അങ്ങയുടെ മറുപടി വഴിതുറക്കുമെന്ന ശുഭാപ്തി വിശ്വാസമായിരുന്നു എനിക്ക് ഉണ്ടായിരുന്നത്. പക്ഷേ നിർഭാഗ്യകരമെന്ന് പറയട്ടെ, അങ്ങനെയൊരു യോജിപ്പിനുനേരെ മനഃസാക്ഷിയില്ലാതെ മുഖംതിരിക്കുന്ന നിരാശാജനകമായ ഒരു മറുപടിയായിപ്പോയി അങ്ങയുടേത്.  ഒരൊറ്റ കണക്കും ചോദ്യം ചെയ്തിട്ടില്ല. അവയൊന്നും സമ്മതിച്ചുതരാനും നിഷേധിക്കാനും കഴിയാത്തതുകൊണ്ടായിരിക്കും ആ മൗനമെന്ന് ഞാൻ മനസ്സിലാക്കുന്നു. –- മന്ത്രി മുഖപുസ്‌തകത്തിൽ കുറിച്ചു.

സ്വയം കണ്ണടച്ചുണ്ടാക്കുന്ന ഇരുട്ടിൽനിന്ന് പുറത്തുവരുമെന്നും ഇക്കാര്യത്തിലെങ്കിലും പൊതു താൽപ്പര്യം ഉയർത്തിപ്പിടിക്കുമെന്നുമുള്ള ഒരു വിദൂര പ്രതീക്ഷ വച്ചുപുലർത്താനാണ് ഞാൻ ആഗ്രഹിക്കുന്നതെന്നും മന്ത്രി പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home