കല്ല്യാണത്തിനിടെ ലിഫ്‌റ്റ്‌ തകർന്ന്‌ 4 പേർക്ക് പരിക്ക്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 21, 2024, 10:23 PM | 0 min read

പത്തപ്പിരിയം > കല്ല്യാണത്തിനിടെ ഓഡിറ്റോറിയത്തിന്റെ ലിഫ്റ്റ് തകർന്നുവീണ്‌ നാലുപേർക്ക് പരിക്ക്‌. ഞായർ പകൽ രണ്ടോടെ പത്തപ്പിരിയം വി എ കൺവൻഷൻ സെന്ററിലാണ്‌ സംഭവം. നെല്ലാണി സ്വദേശി കുഞ്ഞുമൊയ്തീന്റെ മകളുടെ വിവാഹംനടക്കുകയായിരുന്നു. ഇവിടെ മൂന്നാംനിലയിൽ പ്രവർത്തിക്കുന്ന അടുക്കളയിൽനിന്ന് ഭക്ഷണവും മറ്റും ലിഫ്റ്റിൽ താഴേക്ക് ഇറക്കുകയാണ് പതിവ്.

വരൻ എത്തിയതോടെ ഇവർക്കുള്ള ഹോർലിക്സുമായി ഇറങ്ങിയ നാലുപേരാണ്‌ അപകടത്തിൽപ്പെട്ടത്. ലിഫ്റ്റ് കമ്പിപൊട്ടി താഴെ വീഴുകയായിരുന്നു. ലിഫ്റ്റിലുണ്ടായിരുന്ന വലിയപീടിക്കൽ മുഹമ്മദ് സഹിം (25), സഫ്‌വാൻ (26), നൗഷാദ് (40), ചുരക്കുന്നൻ നഫിഫ് (24) എന്നിവർക്കാണ്‌ പരിക്കേറ്റത്‌. ഇവരെ അരീക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍  പ്രവേശിപ്പിച്ചു.
 



deshabhimani section

Related News

View More
0 comments
Sort by

Home