ആമയിഴഞ്ചാൻ തോട്ടിലേക്ക് കക്കൂസ് മാലിന്യം ഒഴുക്കി; പോത്തീസ് സ്വർണ മഹൽ അടച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 21, 2024, 02:51 PM | 0 min read

തിരുവനന്തപുരം > ആമയിഴഞ്ചാൻ തോട്ടിലേക്ക് കക്കൂസ് മാലിന്യം ഒഴുക്കിയ പോത്തീസ് സ്വർണ മഹൽ അടപ്പിച്ചു. തോട്ടിലേക്ക് കക്കൂസ് മാലിന്യം ഒഴുക്കുന്നെന്ന പരാതിയിൽ ജ്വല്ലറിക്കെതിരെ ന​ഗരസഭ കേസെടുത്തിരുന്നു. ​പോത്തീസ് സ്വർണ മഹലിലെ മാലിന്യം ആമയിഴഞ്ചാൻ തോട്ടിലേക്ക് ഒഴുക്കി കളയുന്ന വീഡിയോ ന​ഗരസഭക്കു ലഭിച്ചിരുന്നു. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് നടപടി. പൊലീസും നഗരസഭയുടെ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരും സ്ഥാപനത്തിലെത്തിയാണ് പൂട്ടിച്ചത്.

മാലിന്യപ്രശ്നങ്ങളിൽ കടുത്ത നടപടിയാണ് കോർപ്പറേഷൻ സ്വീകരിക്കുന്നത്. ആമയിഴഞ്ചാൻ അപകടത്തെ തുടർന്ന് മാലിന്യം പൊതു സ്ഥലങ്ങളിലേക്ക് വലിച്ചെറിയുന്നത് നിയമപരമായി തടയുമെന്ന് ന​ഗരസഭ അറിയിച്ചിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ രാത്രിയിൽ വാഹനങ്ങളിൽ മാലിന്യം തള്ളാൻ വന്നവർക്കെതിരെയും എഫ്ഐആർ രജിസ്റ്റർ ചെയ്ത് കേസ് എടുക്കാൻ നഗരസഭ കത്ത് നൽകിയിട്ടുണ്ടെന്ന് മേയർ ആര്യ രാജേന്ദ്രൻ അറിയിച്ചു.

 



deshabhimani section

Related News

View More
0 comments
Sort by

Home