തിരിച്ചടി നേരിടാൻ ഗവർണർക്ക്‌ കാലം ഇനിയും ബാക്കി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 19, 2024, 02:14 AM | 0 min read


2022 ഡിസംബർ 22
കേരള സർവകലാശാല വിസിയെ തെരഞ്ഞെടുക്കാനുള്ള സെർച്ച് കമ്മിറ്റിയിലേക്ക് സെനറ്റ് പ്രതിനിധിയെ ഒരുമാസത്തിനകം നാമനിർദേശം ചെയ്യണമെന്ന സിം​ഗിൾ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്തു. സിം​ഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സെനറ്റ് അം​ഗങ്ങൾ നൽകിയ അപ്പീലിലായിരുന്നു വിധി.

നവംബർ ഏഴ്
കേരളത്തിലെ 11 സർവകലാശാല വെെസ്‌ചാൻസലർമാരെ പുറത്താക്കാനുള്ള ഗവർണറുടെ നീക്കം തടഞ്ഞ് ​ഹൈക്കോടതി ഇടക്കാല ഉത്തരവ്. സാങ്കേതിക സർവകലാശാലയ്‌ക്ക്‌ മാത്രം ബാധകമായ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ മറ്റ്‌ വിസിമാരും രാജിവയ്ക്കണമെന്നായിരുന്നു ഗവർണറുടെ നിലപാട്. വിസിമാർക്കെതിരെ ഉടനടി നടപടി വേണ്ടെന്നും ഹെെക്കോടതി പറയുംവരെ അന്തിമതീരുമാനം എടുക്കരുതെന്നും നിർദേശിച്ചു.

2023 മാർച്ച്‌ 24
കേരള സർവകലാശാല സെനറ്റ് അംഗങ്ങളെ പുറത്താക്കിയ ചാൻസലർകൂടിയായ ഗവർണറുടെ നടപടി ഹൈക്കോടതി റദ്ദാക്കി. വൈസ് ചാൻസലർ നിയമനത്തിനുള്ള സേർച്ച് കമ്മിറ്റിയുടെ രൂപീകരണവും കമ്മിറ്റി കൺവീനറുടെ നിയമനവും കോടതി റദ്ദാക്കിയിട്ടുണ്ട്. 

മാർച്ച്‌  17
കേരള സാങ്കേതിക സർവ്വകലാശാല സിൻഡിക്കറ്റിന്റെയും ബോർഡ് ഓഫ് ഗവർണേഴ്‌സിന്റെയും തീരുമാനം സസ്പെൻഡ് ചെയ്ത ചാൻസലറുടെ തീരുമാനം ഹൈക്കോടതി റദ്ദാക്കി. സർവകലാശാല ഭരണനിർവഹണത്തിൽ വിസിയെ സഹായിക്കാൻ സിൻഡിക്കറ്റ് ഉപസമിതിയെ നിയമിക്കുക, ​ഗവർണർക്ക് വിസി അയക്കുന്ന കത്തുകൾ സിൻഡിക്കറ്റിന് റിപ്പോർട്ട് ചെയ്യണമെന്ന സ്റ്റാറ്റ്യൂട്ട് വ്യവസ്ഥ പാലിക്കുക, നിയമവിരുദ്ധമായി ജീവനക്കാരെ മാറ്റിയ നടപടി തടയുക എന്നീ തീരുമാനങ്ങളായിരുന്നു ​ചാൻസലർ റദ്ദാക്കിയത്. 

മാർച്ച്‌ 16
സാങ്കേതിക സർവകലാശാല ഇടക്കാല വിസിയായി ഡോ. സിസ തോമസിനെ നിയമിച്ചത് ചട്ടവിരുദ്ധമെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്. ചാൻസലർക്ക് സർക്കാരിനെ മറികടന്ന് താൽക്കാലിക വിസിയെ നിയമിക്കാനാകില്ല. ഡോ. സിസയെ മാറ്റി, പകരം യുജിസി  യോ​ഗ്യതയുള്ളവരെ സർക്കാരിന് ശുപാർശ ചെയ്യാമെന്ന് ഹൈക്കോടതി നിർദേശിച്ചു. 

2024 മെയ്‌ 21
കേരള സർവകലാശാല സെനറ്റിലേക്ക്‌ വിദ്യാർഥി പ്രതിനിധികളായി നാലു എബിവിപി പ്രവർത്തകരെ നോമിനേറ്റ്‌ ചെയ്ത ഗവർണറുടെ നടപടിക്ക്‌ ഹൈക്കോടതി  സ്‌റ്റേ ചെയ്‌തു. ആറാഴ്‌ചയ്ക്കുള്ളിൽ പുതിയ പട്ടിക സമർപ്പിക്കാൻ നിർദേശിച്ചു. ഇതുപ്രകാരം നാമനിർദേശം ചെയ്ത നാലു വിദ്യാർഥി പ്രതിനിധികളുടെ യോഗ്യത സംബന്ധിച്ചുള്ള ഹർജി കോടതിയുടെ പരിഗണനയിലാണ്‌. എന്താണിവരുടെ യോഗ്യതയെന്ന്‌ അറിയിക്കാൻ കോടതി ഗവർണറോട്‌ നിർദേശിച്ചിട്ടുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Home