ബാങ്ക്‌ ക്ലറിക്കൽ തസ്‌തിക നിയമനത്തിലും കേരളത്തിന് അവഗണന

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 19, 2024, 01:48 AM | 0 min read


കൊച്ചി
ബാങ്ക്‌ ക്ലറിക്കൽ തസ്‌തികയിലെ സ്ഥിരനിയമനത്തിലും കേരളത്തോട്‌ കേന്ദ്ര അവഗണന. ഇൻസ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ ബാങ്കിങ് പേഴ്‌സണൽ സെലക്‌ഷൻ (ഐബിപിഎസ്‌) പുറപ്പെടുവിച്ച വിജ്ഞാപനത്തിൽ കേരളത്തിൽ അഞ്ചു ബാങ്കുകളിലായി 106 ഒഴിവുമാത്രമാണ്‌ പ്രഖ്യാപിച്ചത്‌. അതേസമയം ബിജെപി ഭരിക്കുന്ന യുപി പോലുള്ള സംസ്ഥാനങ്ങളിൽ പ്രഖ്യാപിച്ചത്‌ 1246 ഒഴിവ്‌.

ജൂലൈ ഒന്നിനാണ്‌ വിവിധ ബാങ്കുകളിൽ 2025–--26ലെ ക്ലറിക്കൽ നിയമനത്തിനായി ഐബിപിഎസ് വിജ്ഞാപനം പുറപ്പെടുവിച്ചത്‌. പല സംസ്ഥാനങ്ങളിലും ഉയർന്ന നിരക്കിലാണ്‌ നിയമനം. എന്നാൽ കേരളത്തിൽ പല ബാങ്കുകളും പൂജ്യം വേക്കൻസിയാണ് റിപ്പോർട്ട്‌ ചെയ്യുന്നത്‌. സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ–- 35,  ഇന്ത്യൻ ഓവർസീസ് ബാങ്ക്‌–- 34, കനറാ ബാങ്ക്‌–- 20, പഞ്ചാബ് നാഷണൽ ബാങ്ക്‌–- 10, ബാങ്ക് ഓഫ് ഇന്ത്യ–- ആറ്‌ എന്നിങ്ങനെയാണ്‌ കേരളത്തിലെ ഒഴിവ്‌.

യുപിയിൽ പഞ്ചാബ് നാഷണൽ ബാങ്ക്–- 550, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ–- 288,  കനറാ ബാങ്ക്–- 277, പഞ്ചാബ് ആൻഡ്‌ സിൻഡ് ബാങ്ക്–- 85,  ബാങ്ക് ഓഫ് ഇന്ത്യ–- 25, ഇന്ത്യൻ ഓവർസീസ് ബാങ്ക്–- 21 എന്നിങ്ങനെയാണ്‌ ഒഴിവ്‌. കനറാ ബാങ്ക് രാജ്യത്താകെ പ്രഖ്യാപിച്ചത്‌ 1250 ഒഴിവാണ്‌. കനറാ ബാങ്കിന്‌ ബിസിനസിൽ മികച്ച സംഭാവന നൽകുന്ന സംസ്ഥാനമാണ്‌ കേരളം. മൂന്നുവർഷമായി കനറാ ബാങ്കിൽ കേരളത്തിലെ ക്ലറിക്കൽ വേക്കൻസി പൂജ്യമായി തുടരുകയായിരുന്നു. പുതിയ വിജ്ഞാപനത്തിലാകട്ടെ, കേവലം 20 ഒഴിവാണ്‌ പ്രഖ്യാപിച്ചത്‌.



deshabhimani section

Related News

View More
0 comments
Sort by

Home