സാങ്കേതിക തകരാർ; കേരള എക്സ്പ്രസ് കോട്ടയത്ത് പിടിച്ചിട്ടു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 18, 2024, 06:59 PM | 0 min read

കോട്ടയം> സാങ്കേതിക തകരാറിനെ തുടർന്ന് കേരള എക്സ്പ്രസ് കോട്ടയം റെയില്‍വെ സ്റ്റേഷനില്‍ പിടിച്ചിട്ടു. ട്രെയിനിന്‍റെ പാന്‍ട്രി ബോഗിയുടെ ചക്രം കറങ്ങാത്തതാണ് ട്രെയിൻ പിടിച്ചിടാൻ കാരണമെന്നാണ് വിവരം.

തിരുവനന്തപുരത്ത് നിന്നും ഡൽഹിയിലേക്ക് പുറപ്പെട്ട ട്രെയിനാണ് സാങ്കേതിക തകരാറുണ്ടായത്. കൊല്ലത്ത് എത്തിയപ്പോഴാണ് സാങ്കേതിക പ്രശ്നം ശ്രദ്ധയില്‍പ്പെട്ടത്. എന്നാൽ താത്കാലികമായി പ്രശ്നം പരിഹരിച്ച്  യാത്ര തുടരുകയായിരുന്നു. കോട്ടയത്തെത്തിയപ്പോൾ വീണ്ടും പാന്‍ട്രി ബോഗിയുടെ ചക്രം കറങ്ങാത്തതിനെ തുടർന്ന് സേറ്റഷനിൽ പിടിച്ചിടുകയായിരുന്നു.

എറണാകുളത്ത് നിന്നും മറ്റൊരു ബോഗി എത്തിച്ച് ബോഗി മാറ്റി ഘടിപ്പിച്ചാലെ കോട്ടയത്ത് നിന്നും യാത്ര തുടരാനാകുവെന്ന് റെയില്‍വെ അധികൃതര്‍ പറഞ്ഞു. ട്രെയിൻ കോട്ടയത്ത് നിന്നും പുറപ്പെടാൻ രണ്ടു മണിക്കൂര്‍ വൈകുമെന്നാണ് നി​ഗമനം. മറ്റു ട്രെയിനുകളും വൈകിയോടാൻ സാധ്യതയുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Home