Deshabhimani

കണ്ണൂരിൽ കുട്ടികളുടെ മുന്നിലേക്ക്‌ മതിലിടിഞ്ഞു വീണു; ഒഴിവായത്‌ വലിയ അപകടം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 18, 2024, 11:21 AM | 0 min read

കണ്ണൂർ> കണ്ണൂരിൽ അഞ്ചരക്കണ്ടിയിൽ മതിൽ തകർന്ന് റോഡിലേക്ക് വീണു. രാവിലെ 9.20 ഓടെയാണ്‌ സംഭവം. മതിൽ വീഴുന്ന സമയത്ത്‌ റോഡിൽ കുട്ടികളുണ്ടായിരുന്നു. എന്നാൽ കുട്ടികൾ ഓടിമാറിയതിനാൽ വലിയ അപകടം ഒഴിവായി.

അഞ്ചരക്കണ്ടി പള്ളിയുടെ മതിലാണ് കനത്ത മഴയെ തുടർന്ന് തകർന്നത്. വടക്കൻ കേരളത്തിൽ ശക്തമായ മഴയാണ് ലഭിക്കുന്നത്. മഴയെ തുടർന്ന്‌ കണ്ണൂർ ജില്ലയിൽ ഇന്ന് ഓറഞ്ച് അലർട്ട് നിലവിലുണ്ട്.



deshabhimani section

Related News

0 comments
Sort by

Home