മരം വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 17, 2024, 11:47 AM | 0 min read

ആലപ്പുഴ >  കാറ്റിൽ മരം വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ആലപ്പുഴ പവർഹൗസ്​ വാർഡിൽ സിയ മൻസിലിൽ ഉനൈസ്​ (28) ആണ് മരിച്ചത്. തിങ്കൾ രാവിലെ 11.15ന്​ ആലപ്പുഴ മട്ടാഞ്ചേരി പാലത്തിന്​ സമീപമായിരുന്നു അപകടം.

ഉനൈസും ഭാര്യ അലീഷ്യയും സ്കൂട്ടറിൽ പോകുമ്പോൾ മഴ കനത്തതിനെ തുടർന്ന് സ്കൂട്ടർ ഒതുക്കി സമീപത്തെ തട്ടുകടയോട് ചേർന്നുനിന്നു. തട്ടുകടയുടെ എതിർവശത്തുള്ള ​മരം കാറ്റിൽ പൊട്ടിവീണ് ഉനൈസിന് മേൽ പതിക്കുകയായിരുന്നു.

മരത്തിനടിയിലായിരുന്ന ഉനൈസിനെ സമീപത്തെ തടിമില്ലിൽനിന്ന്​ ക്രെയിൻ എത്തിച്ച്​ മരംഉയർത്തിമാറ്റിയാണ് ​ആശുപത്രിയിൽ എത്തിച്ചത്​. ഭാര്യ അലീഷ്യയും അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലാണ്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് കാറിനു മുകളിൽ മരം വീണ് നാൽപ്പത്തിരണ്ടുകാരി മരിച്ചിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home