കണ്ണൂരിൽ വെള്ളക്കെട്ടിൽ വീണ് ഒരു മരണം കൂടി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 16, 2024, 01:47 PM | 0 min read

പാനൂർ > കനത്ത മഴയിൽ കെട്ടി നിന്ന വെള്ളത്തിൽ വീണ് ഒരാൾ കൂടി മരിച്ചു. ചൊക്ലി ഒളവിലം മേക്കരവീട്ടിൽ താഴെ കുനിയിൽ കെ ചന്ദ്രശേഖരൻ (62) ആണ് മരിച്ചത്. ചൊവ്വ രാവിലെ അഞ്ചരയോടെ അതുവഴി പോയ ഇതര സംസ്ഥാന തൊഴിലാളികളാണ് റോഡിന് സമീപം മുൾച്ചെടികൾക്കിടയിൽ കുരുങ്ങിക്കിടക്കുന്ന നിലയിൽ മൃതദേഹം കണ്ടത്.

പെയിൻറിംങ് തൊഴിലാളിയായ ചന്ദ്രശേഖരൻ ജോലി തിരക്കായതിനാൽ എത്താൻ വൈകുമെന്ന് നേരത്തെ വീട്ടുകാരെ അറിയിച്ചിരുന്നു. രാത്രി വൈകി റോഡിൽ കെട്ടി നിന്ന വെള്ളത്തിലൂടെ നടന്ന വരുന്നതിനിടയിൽ സമീപത്തെ ഓവുചാലിൽ വീണതാവാം മരണ കാരണമെന്നാണ് നിഗമനം.

ചൊക്ലി പൊലീസ് ഇൻക്വസ്റ്റ് നടത്തി. മൃതദേഹം തലശ്ശേരി ജനറൽ ആശുപത്രിയിലെ മോർച്ചറിയിലെക്ക് മാറ്റി.

ഭാര്യ: റീന. മക്കൾ: റിത്‍ന, രോസ്ന, രാഹുൽ. മരുമക്കൾ: സജീവൻ (കൈനാട്ടി), സനീഷ് (കൈവേലിക്കൽ). സഹോദരങ്ങൾ: ശശി, ചന്ദ്രി, പരേതനായ പ്രകാശൻ.

കണ്ണൂര്‍ മട്ടന്നൂര്‍ കോളാരിയില്‍ വെള്ളക്കെട്ടില്‍ വീണ് കുഞ്ഞാമിന എന്ന വീട്ടമ്മയും മരിച്ചിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home