ജോയിക്ക് വിട നൽകി നാട്; മൃതദേഹം സംസ്കരിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 15, 2024, 04:06 PM | 0 min read

തിരുവനന്തപുരം> ആമയിഴഞ്ചാൻ തോട്ടിലെ അപകടത്തിൽ മരിച്ച ജോയിയുടെ മൃതദേഹം മാരായമുട്ടത്തെ വീട്ടുവളപ്പിൽ സംസ്കരിച്ചു. തകരപ്പറമ്പിലെ കനാലിൽ നിന്ന് ഇന്ന് പകലാണ് മൃതദേഹം കണ്ടെത്തിയത്. സഹപ്രവർത്തകരും ബന്ധുക്കളും മൃതദേഹം ജോയിയുടേതെന്ന് സ്ഥിരീകരിച്ചിരുന്നു.

റെയിൽവേ ടണലിൽ നിന്നും വെള്ളം ഒഴുകിയെത്തുന്ന ഭാ​ഗത്ത് ന​ഗരസഭയിലെ ജീവനക്കാരാണ് മൃത​ദേഹം കണ്ടെത്തിയത്. പൊലീസും ഫയർഫോഴ്സും ചേർന്ന് കനാലിൽ നിന്നും മൃത​ദേഹം പുറത്തെടുത്തു തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റിയിരുന്നു.

റെയില്‍വേ കരാര്‍ തൊഴിലാളിയായ മാരായമുട്ടം സ്വദേശി ജോയിയെ മാലിന്യം നീക്കുന്നതിനിടെയാണ് ശനി രാവിലെയാണ് കാണാതായത്. അമരവിള സ്വദേശിയായ സൂപ്പർവൈസർ കുമാറിന്റെ കീഴിൽ തമ്പാനൂർ റെയിൽവേ സ്റ്റേഷനടുത്ത് വലിയ തോതിൽ മാലിന്യങ്ങൾ അടിഞ്ഞിരുന്നത് വൃത്തിയാക്കുകയായിരുന്നു ജോയി ഉൾപ്പെടുന്ന സംഘം.  ജോയി ഉൾപ്പെടെ നാല്‌ പേരാണ്‌ ശുചീകരണത്തിന്‌ ഉണ്ടായിരുന്നത്‌.

 



deshabhimani section

Related News

View More
0 comments
Sort by

Home