പ്രധാനമന്ത്രി മണിപ്പുർ സന്ദർശിക്കാത്തത്‌ 
ഭയപ്പെടുത്തുന്നു: കെആർഎൽസിസി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 15, 2024, 12:44 PM | 0 min read

കൊച്ചി> പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതുവരെ മണിപ്പുർ സന്ദർശിക്കാത്തത്‌ ക്രൈസ്‌തവസമൂഹത്തെ ഭയപ്പെടുത്തുന്നതും വേദനിപ്പിക്കുന്നതുമാണെന്ന്‌ കേരള റീജ്യൻ ലാറ്റിൻ കാത്തലിക് കൗൺസിൽ (കെആർഎൽസിസി) ജനറൽ സെക്രട്ടറി ഫാ. തോമസ്‌ തറയിൽ പറഞ്ഞു.
 
കെആർഎൽസിസി ജനറൽ അസംബ്ലിയുടെ സമാപനശേഷം വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചില പ്രത്യേക വിഭാഗങ്ങൾക്കുനേരെമാത്രമാണ്‌ മണിപ്പുരിലെ ആക്രമണം. ആദ്യം ആക്രമണം ഉണ്ടായപ്പോൾമുതൽ കേരളത്തിലെ ലത്തീൻ സമൂഹം പ്രധാനമന്ത്രി ഇവിടം സന്ദർശിക്കണമെന്ന്‌  ആവശ്യപ്പെട്ട്‌ നിവേദനം നൽകി.
 
ഒരുവർഷത്തിലധികമായിട്ടും പ്രധാനമന്ത്രി അതിന്‌ തയ്യാറായിട്ടില്ല. വിഴിഞ്ഞം തുറമുഖം യാഥാർഥ്യമായിട്ടും അരികുവൽക്കരിക്കപ്പെട്ട ജനതയുടെ സ്വപ്നങ്ങൾ യാഥാർഥ്യമായിട്ടില്ലെന്നു ജനറൽ അസംബ്ലി രാഷ്ട്രീയപ്രമേയത്തിൽ പറഞ്ഞു. ജസ്റ്റിസ്‌ ജെ ബി കോശി കമീഷൻ റിപ്പോർട്ടിൽ തുടർനടപടികളുണ്ടാകാത്തതിൽ സമ്മേളനം പ്രതിഷേധിച്ചു. മുതലപ്പൊഴിയിലെ പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാകണമെന്നും ആവശ്യപ്പെട്ടു. ജനറൽ അസംബ്ലി സമാപനസമ്മേളനത്തിൽ ജലവിഭവമന്ത്രി റോഷി അഗസ്റ്റിൻ സംസാരിച്ചു.
 


deshabhimani section

Related News

View More
0 comments
Sort by

Home