തലക്കെട്ടിലെ മോദി വിമർശം നീക്കി മനോരമ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jun 03, 2023, 10:05 PM | 0 min read

തിരുവനന്തപുരം> ഒഡിഷയിലെ ട്രെയിൻ അപകടവുമായി ബന്ധപ്പെട്ട്‌ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ച്‌ നൽകിയ വാർത്തയുടെ തലക്കെട്ടിൽനിന്ന്‌ മണിക്കൂറുകൾക്കകം മോദിയെ ഒഴിവാക്കി മനോരമ. അപകടവുമായി ബന്ധപ്പെട്ട്‌ മനോരമ ഓൺലൈനിൽ നൽകിയ വാർത്തയുടെ തലക്കെട്ടിലാണ്‌ മാറ്റം വരുത്തിയത്‌.

ട്രെയിൻ അപകടങ്ങൾ ഒഴിവാക്കാൻ റെയിൽവേ ആവിഷ്‌കരിച്ച ‘കവച്‌’ സംവിധാനം ഒഡിഷയിലെ ട്രെയിനുകളിൽ ഇല്ലാതിരുന്നതാണ്‌ അപകടത്തിന്‌ കാരണം എന്ന വാർത്തയിലാണ്‌ മോദിക്കെതിരെയുള്ള വിമർശം മനോരമ നീക്കിയത്. ‘വന്ദേഭാരത്‌ ഓടിക്കാനുള്ള തിരക്കിൽ മോദി മറന്ന സുരക്ഷാ സംവിധാനം; എന്താണ്‌ എവിടെയാണ്‌ കവച്‌’ എന്നായിരുന്നു വാർത്തയ്ക്ക്‌ ആദ്യം നൽകിയ തലക്കെട്ട്‌.

എന്നാൽ മണിക്കൂറുകൾക്കകം തലക്കെട്ടിൽനിന്ന്‌ മോദിയുടെ പേര്‌ നീക്കി ‘വന്ദേഭാരത്‌ ഓടിക്കാനുള്ള തിരക്കിൽ മറന്ന സുരക്ഷാ സംവിധാനം; എന്താണ്‌ എവിടെയാണ്‌ കവച്‌’ എന്നാക്കി മയപ്പെടുത്തി.



deshabhimani section

Related News

View More
0 comments
Sort by

Home