മോഷണക്കേസിൽ കോൺഗ്രസ്‌ പഞ്ചായത്ത്‌ അംഗം അറസ്‌‌റ്റിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jun 02, 2023, 10:40 AM | 0 min read

കുന്നംകുളം> ബൈക്കിന്റെ ടയർ മോഷ്‌ടിച്ചതിന്‌ കോൺഗ്രസ്‌ പഞ്ചായത്ത്‌ അംഗം അറസ്‌റ്റിൽ. കടവല്ലൂർ  പഞ്ചായത്ത്‌ മൂന്നാംവാർഡ്‌ അംഗം കല്ലുംപുറം കാണക്കോട്ടയിൽ  നാസറിനെ(52)യാണ്‌ കുന്നംകുളം പൊലീസ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. കടവല്ലൂർ കല്ലുംപുറം പത്താലത്ത്‌ അസീസ്‌ എന്നയാളുടെ വീടിന്റെ മുറ്റത്ത്‌ പാർക്ക്‌ ചെയ്‌തിരുന്ന ബുള്ളറ്റിന്റെ ടയർ അർധരാത്രിയിൽ മോഷ്‌ടിച്ചതായാണ്‌ കേസ്‌.

ചൊവ്വ രാവിലെയാണ് മോഷണ വിവരം വീട്ടുകാർ അറിഞ്ഞത്. വീടിനു മുൻപിൽ നിർത്തിയിട്ടിരുന്ന ബൈക്കിന്റെ ചക്രം ഊരിക്കൊണ്ടുപോയ നിലയിൽ കണ്ടതിനെത്തുടർന്നു പൊലീസിൽ പരാതി നൽകുകയായിരുന്നു. സാമ്പത്തിക ഇടപാടിന്റെ തുടർച്ചയാണു മോഷണത്തിൽ കലാശിച്ചതെന്നാണു പൊലീസ് നൽകുന്ന വിവരം.



deshabhimani section

Related News

View More
0 comments
Sort by

Home