കേരളം സമ്പൂര്‍ണ ഇ-ഗവേണന്‍സ് സംസ്ഥാനം; നാഴികക്കല്ലെന്ന് മുഖ്യമന്ത്രി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on May 25, 2023, 07:06 PM | 0 min read


തിരുവനന്തപുരം
സമ്പൂർണ ഇ– --ഗവേണൻസ്‌ സംസ്ഥാനമായി കേരളം. ‘സർക്കാർ സേവനങ്ങൾ ജനങ്ങളിലേക്ക്‌’ എന്ന എൽഡിഎഫ്‌ വാഗ്‌ദാനം യാഥാർഥ്യമാക്കി മുഖ്യമന്ത്രി പിണറായി വിജയനാണ്‌ പ്രഖ്യാപനം നടത്തിയത്‌. ജനങ്ങൾക്ക്‌ ഓഫീസുകൾ കയറിയിറങ്ങാതെ സർക്കാർ സേവനങ്ങൾ ലഭ്യമാക്കുകയാണ്‌ ലക്ഷ്യം. സംസ്ഥാന ഐടി മിഷനാണ്‌ പദ്ധതി പ്രാവർത്തികമാക്കിയത്‌.  ഇ-–സേവനം എന്ന പോർട്ടൽ മുഖേന തൊള്ളായിരത്തോളം സേവനങ്ങൾ ലഭ്യമാകും. നവകേരള സൃഷ്‌ടിക്ക്‌ സുശക്തമായ അടിത്തറ പാകുന്നതാണ്‌ സമ്പൂർണ ഇ–- ഗവേണൻസ്‌ പ്രഖ്യാപനമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

നേട്ടങ്ങൾ അതിവേഗത്തിൽ
ഇ–-- ഗവേണിങ് ശക്തിപ്പെടുത്തുന്ന സ്റ്റേറ്റ് ഡാറ്റാ സെന്ററിനെ 14 ജില്ലാ ആസ്ഥാനവുമായും 152 ബ്ലോക്ക് ആസ്ഥാനവുമായും ബന്ധിപ്പിക്കും. ഇതിനായി കേരള സ്റ്റേറ്റ് വൈഡ് ഏരിയ നെറ്റ്‌വർക്ക് പദ്ധതി ആവിഷ്‌കരിച്ചു. പൊതുസ്ഥലങ്ങളിൽ വൈഫൈ ലഭ്യമാക്കാൻ കെ– -ഫൈ പദ്ധതിയും ഒരുക്കി. ഇ-– ഡിസ്ട്രിക്ട്‌ പദ്ധതിയിലൂടെ ഏഴരക്കോടിയോളം സർട്ടിഫിക്കറ്റുകൾ ലഭ്യമാക്കി. ഫയൽ നീക്കം വേഗത്തിലാക്കാൻ ഇ–- -ഓഫീസ് സംവിധാനവും നടപ്പാക്കി. റീ-സർവേ നടപടികളെ ശാസ്ത്രീയവും സുതാര്യവും വേഗമുള്ളതുമാക്കുന്നതിന്‌ ഡിജിറ്റൽ റീ-സർവേ പദ്ധതിക്ക് തുടക്കമിട്ടു. 

പഞ്ചായത്തുകളിലെ 250 സേവനം ഓൺലൈനായി ലഭിക്കും.  കേരള ജിയോ പോർട്ടൽ–- 2 ആരംഭിച്ചു. പൊലീസിൽ സൈബർ ഡോമും ഡ്രോൺ ഫോറൻസിക് റിസർച്ച് ലാബും അടക്കമുള്ള അത്യാധുനിക സൗകര്യങ്ങളും ഒരുക്കി. ആരോഗ്യരംഗത്ത്‌ ഇ–-ഹെൽത്ത് പദ്ധതി ആവിഷ്‌കരിച്ചു. ഡിജിറ്റൽ പഠനത്തിന് ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റൽ സർവകലാശാല സ്ഥാപിച്ചു.

ഡിജിറ്റൽ സാക്ഷരതയ്ക്കായുള്ള സംസ്ഥാനതല പദ്ധതിക്കും  തുടക്കം കുറിച്ചു. ഒരാൾക്ക് ഒരു തണ്ടപ്പേർ ലഭ്യമാക്കുന്ന യുണീക് തണ്ടപ്പേർ പദ്ധതിയും ഉടൻ യാഥാർഥ്യമാകും. ലോകത്ത് ഏറ്റവുമധികം ഇന്റർനെറ്റ് ഷട്ട്ഡൗണുകൾ ഏർപ്പെടുത്തുന്ന രാജ്യമായ ഇന്ത്യയിൽ ‘ഇന്റർനെറ്റ് ജനങ്ങളുടെ അവകാശമാണ്‌’ എന്ന്‌ പ്രഖ്യാപിച്ച സംസ്ഥാനമാണ്‌ കേരളം. ഇതിനായി പ്രഖ്യാപിച്ച കെ ഫോൺ പദ്ധതിയുടെ ആദ്യഘട്ടം ജൂണിൽ പൂർത്തിയാകും.



deshabhimani section

Related News

View More
0 comments
Sort by

Home