ബിവറേജസ് വിൽപ്പനകേന്ദ്രത്തിൽ രണ്ടായിരത്തിന്റെ നോട്ട് എടുക്കില്ല

തിരുവനന്തപുരം > ബിവറേജസ് കോർപറേഷൻ വിൽപ്പനകേന്ദ്രങ്ങളിൽ രണ്ടായിരത്തിന്റെ നോട്ട് എടുക്കുന്നത് നിർത്തിവച്ചു. ആർബിഐ തീരുമാനംവന്നതിന് പിന്നാലെ വ്യാപകമായി ഇത്തരം നോട്ടുകൾ എത്താൻ തുടങ്ങിയതിന് പിന്നാലെയാണ് നടപടി. ചില്ലറ ക്ഷാമം ഉൾപ്പെടെയുള്ള പ്രശ്‌നങ്ങളുള്ളതിനാലാണ് തീരുമാനമെന്നും അധികൃതർ വ്യക്തമാക്കി. കെഎസ്‌ആർടിസി യൂണിറ്റുകളിലും ബസുകളിലും രണ്ടായിരത്തിന്റെ നോട്ടീസുകൾ ആർബിഐ നൽകിയ തീയതിവരെ സ്വീകരിക്കും.









0 comments