വികസന ചരിത്രത്തിലെ നാഴികക്കല്ല‌്: സ്പീക്കർ

പൊന്നാനിയുടെ വികസന ചരിത്രത്തിൽ അത്യുജ്വല നാഴികക്കല്ലായി മാറിയിരിക്കുകയാണ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയെന്ന് ചടങ്ങിൽ അധ്യക്ഷനായ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ.
ആശുപത്രിയിലേക്ക് എംഎൽഎ ഫണ്ടിൽനിന്ന് ആംബുലൻസ് അനുവദിക്കും. മുൻമന്ത്രി പാലോളി മുഹമ്മദ‌്കുട്ടിയുടെ നേതൃത്വത്തിലാണ‌് ആശുപത്രിക്ക‌് തുടക്കമിട്ടത‌്.
കഴിഞ്ഞ സർക്കാരിന്റെ കാലത്ത‌് വേണ്ടത്ര ഫണ്ട് ലഭിക്കാത്തതിനെ തുടർന്ന് പദ്ധതിയുടെ വേഗംകുറഞ്ഞു. ഈ സർക്കാർ അധികാരമേറ്റതോടെയാണ് നിർമാണം ദ്രുതഗതിയിലായതെന്നും സ‌്പീക്കർ പറഞ്ഞു.









0 comments