പെൺകരുത്തിന്റെയും വൻമതിൽ

വിശ്വാസത്തിന്റെയും ആചാരത്തിന്റെയും പേരിൽ സ്ത്രീകളെ വീണ്ടും ഇരുട്ടിലേക്ക് നയിക്കാൻ ശ്രമിക്കുമ്പോൾ പെൺകരുത്തിന്റെ ശക്തമായ പ്രതിരോധമാണ് വനിതാ മതിൽ. അനാചാരങ്ങളെ ലംഘിച്ചും അന്ധവിശ്വാസത്തെ ചോദ്യംചെയ്തുമാണ് കേരളം മുന്നേറിയത‌്. മനുഷ്യവിരുദ്ധവും സ്ത്രീവിരുദ്ധവുമായ ആശയങ്ങളെ ചെറുത്തുതോൽപ്പിക്കാനും നവോത്ഥാനമൂല്യങ്ങൾ സംരക്ഷിക്കാനുമായി സംഘടിപ്പിക്കുന്ന വനിതാ മതിൽ ചരിത്രസംഭവമാകും. പ്രായവും ശാരീരികാവശതകളും വകവയ്ക്കാതെ വനിതാ മതിലിൽ അണിചേരും.
തലമുറകളിലേക്ക് പകർന്നുനൽകേണ്ട
സൂര്യവെളിച്ചം
കേരളം അനുഭവിച്ചറിഞ്ഞ നവോത്ഥാനമൂല്യങ്ങളെ കറുത്ത ഇന്നലെകളിലേക്ക് വലിച്ചിടാനും ദുരാചാരങ്ങളെ സർവ ദുർഗന്ധങ്ങളോടെ പുറത്തെടുക്കാനും ശ്രമിക്കുന്നവർക്കെതിരെയാണ് വനിതാ മതിൽ ഉയരുന്നത്.
ജാഗ്രതയും പോരാട്ടവും തുടരേണ്ടതുണ്ട്. കാരണം കഴുകൻ കണ്ണുകളുമായി നമുക്കിടയിലേക്ക് ഏതുനേരവും അവർ കടന്നുവരും.
നാളെയുടെ തലമുറകളിലേക്ക് പകർന്നുനൽകേണ്ടതാണ‌് ഈ സൂര്യവെളിച്ചം.
സ്ത്രീ മുന്നേറ്റത്തിന‌്
കരുത്തേകും
സ്ത്രീ മുന്നേറ്റങ്ങളെയും സ്ത്രീകളുടെ അഭിപ്രായ സ്വാതന്ത്ര്യത്തേയും സഞ്ചാരസ്വാതന്ത്ര്യത്തേയും തടയുന്നതിനെതിരെയാണ‌് വനിതാ മതിൽ.
പിറകോട്ടടികളെല്ലാം വിദ്യാഭ്യാസംകൊണ്ടും നവോത്ഥാന പ്രവർത്തനങ്ങൾകൊണ്ടും മറികടന്നാണ് സ്ത്രീകൾ മുന്നോട്ടുപോകുന്നത്. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും സജീവമായി നിലനിന്നിരുന്ന സംസ്ഥാനമാണ് നമ്മുടേത്.
അവയെല്ലാം മറികടന്നാണ് കേരളം ഇതര സംസ്ഥാനങ്ങൾക്കും ലോകരാജ്യങ്ങൾക്കും മാതൃകയായത്. ഈ സാഹചര്യത്തിൽ സ്ത്രീ മുന്നേറ്റങ്ങളെ രാഷ്ടീയ താൽപ്പര്യങ്ങളുടെ പേരിൽ തടയുന്ന നിലപാട് ശരിയല്ല.
അതിനെതിരെയുള്ള മതിലിൽ എല്ലാ വനിതാ ലൈബ്രേറിയന്മാരും കുടുംബസമേതം പങ്കെടുക്കണം.









0 comments