സിപിഐ എം ലക്ഷം പേരെ അണിനിരത്തും

മലപ്പുറം
വനിതാ മതിലിൽ കുടുംബശ്രീ രണ്ടുലക്ഷം സ്ത്രീകളെ പങ്കെടുപ്പിക്കാമെന്ന‌് ജില്ലാ മിഷൻ കോർഡിനേറ്റർ സി കെ ഹേമലത യോഗത്തിൽ അറിയിച്ചു. സിപിഐ എം ലക്ഷം പേരെ അണിനിരത്തുമെന്ന‌് ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ‌് പറഞ്ഞു. കേരള മഹിളാ സംഘം ജില്ലയിലെ എല്ലാ ബ്ലോക്കുകളിൽനിന്നായി 20,000 സ്ത്രീകളെ പങ്കെടുപ്പിക്കാമെന്ന് പ്രൊഫ. പി ഗൗരി യോഗത്തിൽ അറിയിച്ചു. കേരള ദളിത് ഫെഡറേഷൻ നേതാവ‌് കെ വേലായുധൻ സംഘടനയിലെ മുഴുവൻ സ്ത്രീകളെയും പങ്കെടുപ്പിക്കാമെന്നും യോഗത്തിൽ അറിയിച്ചു. രാജൻ തോട്ടത്തിൽ, ഹിന്ദു പാർലമെന്റ് വൈസ‌് പ്രസിഡന്റ‌് സുരേഷ് വേലായുധൻ, ആദിവാസി ക്ഷേമസഭ ജില്ലാ സെക്രട്ടറി എം വി സുബ്രഹ്മണ്യൻ തുടങ്ങിയവർ അവരുടെ സംഘടനകളിലെ സ്ത്രീകളെ അണിനിരത്തുമെന്ന് യോഗത്തിൽ ഉറപ്പുനൽകി.









0 comments