കേരളം ഓർമിക്കുക വനിതാ മതിലിൽ പങ്കെടുത്തവരെ

മലപ്പുറം
ജാതി വ്യത്യാസങ്ങൾക്കതീതമായി കേരളത്തിന്റെ നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കുന്നതിനാണ് വനിതാ മതിൽ ഉയർത്തുന്നതെന്ന‌് മന്ത്രി ജലീൽ പറഞ്ഞു. വനിതാ മതിൽ സംഘാടക സമിതി യോഗത്തിൽ സംബന്ധിച്ചശേഷം യുഡിഎഫ‌് ബഹിഷ‌്കരിച്ചതിനെക്കുറിച്ച‌് മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട‌് പ്രതികരിക്കുകയിരുന്നു മന്ത്രി. സർക്കാർ മുൻകൈയെടുക്കുന്ന വലിയ സംരംഭമാണിത‌്. കേരളം മുന്നോട്ടുനടക്കണോ പിന്നോട്ടുനടക്കണോ എന്ന‌് തീരുമാനിക്കപ്പെടുന്ന ഒരു ചരിത്രസന്ധിയിലാണ‌് ഇത്തരത്തിലുള്ള ഒരു പരിപാടിക്ക‌് സർക്കാർ മുന്നോട്ടുവന്നത്. ആരിതിൽനിന്ന് വിട്ടുനിന്നാലും കേരളം ഓർമിക്കുക മതിലിൽ പങ്കെടുത്തവരെയായിരിക്കും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റടക്കം യുഡിഎഫ‌് ജനപ്രതിനിധികൾ യോഗത്തിന‌് ഇരുന്നത‌് അവരുടെ മനസ്സ‌് മതിലിനൊപ്പമായതുകൊണ്ടാണ്.
എത്രയോ മുസ്ലിം വനിതകൾ ഇതിൽ പങ്കെടുത്തു. മലപ്പുറംപോലുള്ള ജില്ലയിൽ പ്രബല കക്ഷികൾ ബഹിഷ‌്കരിച്ചാൽ പിന്നെ ആ ഹാൾ കാലിയാകേണ്ടതല്ലേ. പക്ഷേ ഹാൾ നിറഞ്ഞു. ആരെതിർത്താലും മലപ്പുറത്തും ജനുവരി ഒന്നിലെ വനിതാ മതിൽ ചരിത്ര സംഭവമാകും–- മന്ത്രി പറഞ്ഞു.









0 comments