ആസാദിനെ വെട്ടുന്നത് നേരിൽ കണ്ടതായി ഒന്നാംസാക്ഷി

മഞ്ചേരി
കുനിയിൽ ഇരട്ട കൊലക്കേസിൽ മുഖംമൂടി ധരിച്ചെത്തിയ മുക്താറിന്റെ നേതൃത്വത്തിലുളള സംഘം ആസാദിനെ വെട്ടുന്നത് നേരിൽ കണ്ടതായി ഒന്നാംസാക്ഷി കോടതിയിൽ മൊഴിനൽകി. കൊല്ലപ്പെട്ട കൊളക്കാടൻ സഹോദരങ്ങളുടെ പിതൃസഹോദരൻ അബ്ദുൾ നജീബാണ് മൂന്നാം അഡീഷണൽ സെഷൻസ് കോടതിയിൽ മൊഴിനൽകിയത്.
കൃത്യം നടക്കുന്ന സമയത്ത് നജീബ് സമീപത്തെ കടയിൽനിന്ന് വീട്ടുസാധനങ്ങൾ വാങ്ങിവരികയായിരുന്നു. അപ്പോഴാണ് ടാറ്റാ സുമോയിലെത്തിയ സംഘം ചാടിയിറങ്ങി ആസാദിനെ കടമുറിയുടെ മുന്നിൽവച്ച് വെട്ടുന്നതുകണ്ടത്. ഓടിച്ചെന്നപ്പോൾ സംഘം വടിവാൾ വീശി പാഞ്ഞടുത്തപ്പോൾ ഓടിരക്ഷപ്പെടുകയായിരുന്നു. അല്പസമയം കഴിഞ്ഞ് അക്രമിസംഘം മടങ്ങിയപ്പോഴാണ് തിരികെയെത്തിയത്. ഈ സമയം അബൂബക്കറും ആസാദും ചോരയിൽകുളിച്ചുകിടക്കുകയായിരുന്നു. നാട്ടുകാരുടെ സഹായത്തോടെ ആശുപത്രിയിലെത്തിച്ചു.
ഒന്നാംപ്രതി മുക്താർ, റാഷിദ്, സുഡാനി റഷീദ്, കുറുമാടൻ അലി എന്നിവരാണ് വടിവാളും മാരകായുധങ്ങളുമായി ആക്രമിച്ചത്. നാലാംപ്രതി ചോലയിൽ ഉമ്മർ, അഞ്ചാംപ്രതി ഷെരീഫ്, 12–-ാം പ്രതി അനസ്, 13–-ാം പ്രതി നിയാസ്, 15–-ാം പ്രതി മുജീബ് റഹ്മാൻ, 16–-ാം പ്രതി ഷറഫുദ്ദീൻ, 19–-ാം പ്രതി പാറമ്മൽ അഹമ്മദ്കുട്ടി എന്നിവരെയും നജീബ് തിരിച്ചറിഞ്ഞു. കൊലപ്പെടുത്താൻ ഉപയോഗിച്ച ആയുധങ്ങളും അക്രമികൾ എത്തിയ വാഹനവും തിരിച്ചറിഞ്ഞു. നജീബിന്റെ വിസ്താരം വ്യാഴാഴ്ചയും തുടരും. പ്രോസിക്യൂഷനുവേണ്ടി കൃഷ്ണൻ നമ്പൂതിരി ഹാജരായി.
2012 ജൂൺ 10–-നാണ് കൊളക്കാടൻ അബൂബക്കർ, ആസാദ് എന്നിവരെ മുസ്ലിംലീഗ് ക്രിമിനലുകൾ വെട്ടിക്കൊലപ്പെടുത്തിയത്.









0 comments