കലക്ടറും എസ‌്പിയും ഇന്ന‌് നേർക്കുനേർ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 15, 2018, 05:42 PM | 0 min read

 
മലപ്പുറം
ഭരണനിർവഹണത്തിലെ ഐക്യം വെള്ളിയാഴ‌്ച കോട്ടപ്പടി സ്റ്റേഡിയത്തിൽ കലക്ടറും ജില്ലാ പൊലീസ‌് മേധാവിയും കാറ്റിൽപ്പറത്തും.    ജില്ലാ സ്പോർട‌്സ‌് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ കോട്ടപ്പടി സ‌്റ്റേഡിയത്തിൽ നടക്കുന്ന ‘കാൽപ്പന്തിലൂടെ അതിജീവനം’ സൗഹൃദ ഫുട‌്ബോൾ മത്സരത്തിനായാണ‌് ഇരുടീമുകളിലായി ഇരുവരും ബൂട്ടണിയുന്നത‌്.  
കലക്ടേഴ്സ്, -എസ്‌പി ഇലവൻ എന്നീ ടീമുകളിലായാണ് കലക്ടർ അമിത് മീണയും  ജില്ലാ പൊലീസ് മേധാവി പ്രതീഷ് കുമാറും മത്സരിക്കുക. മറ്റൊരു മത്സരത്തിൽ മീഡിയ–-വ്യാപാരി വ്യവസായി ഇലവനും മത്സരിക്കും. തുടർന്നുള്ള മത്സരങ്ങളിൽ സുബ്രതോ കപ്പ് ജേതാക്കളായ ചേലേമ്പ്ര എൻഎൻഎംഎച്ച്എസ് ടീമും  മലപ്പുറം എംഎസ്പി സ്കൂളും ഏറ്റുമുട്ടും. വെറ്ററൻ –-ഫയർഫോഴ്സ് ഇലവൻ തുടങ്ങിയ ടീമുകളും മത്സരത്തിനിറങ്ങും.
മത്സരം പകൽ മൂന്നിന് പി കെ കുഞ്ഞാലിക്കുട്ടി എംപി  ഉദ്ഘാടനംചെയ്യും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് മത്സരം. പ്രവേശനം സൗജന്യമാണ്. ജില്ലാ ഭരണവിഭാഗം, ജില്ലാ ഫുട്ബോൾ അസോസിയേഷൻ, വെറ്ററൻസ‌് ഫുട്ബോൾ അസോസിയേഷൻ എന്നിവ സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. സംസ്ഥാനത്ത് ആദ്യമായാണ് കേരളത്തിന്റെ പുനർനിർമാണ പ്രവർത്തനങ്ങളെ സഹായിക്കാൻ    ഒരു ഫുട്ബോൾ മത്സരം നടത്തുന്നത്.


deshabhimani section

Related News

View More
0 comments
Sort by

Home