തനിമ വിളിച്ചോതി വിളംബര ഘോഷയാത്ര

കൊണ്ടോട്ടി
സാംസ്കാരിക തനിമ വിളിച്ചോതുന്നതായിരുന്നു ക്ഷേത്ര പ്രവേശന വിളംബരത്തിന്റെ 82ാം വാർഷികാഘോഷത്തോടനുബന്ധിച്ച് കൊണ്ടോട്ടിയിൽ നടന്ന വിളംബര ഘോഷയാത്ര. മഹാകവി മോയിൻകുട്ടി വൈദ്യർ മാപ്പിളകലാ അക്കാദമിയിലും പെരിന്തൽമണ്ണ മനഴി ബസ് സ്റ്റാൻഡ് ഓഡിറ്റോറിയത്തിലുമായി നടക്കുന്ന സാംസ്‌കാരിക പരിപാടിയുടെ ഭാഗമായാണ് വിളംബര ഘോഷയാത്ര സംഘടിപ്പിച്ചത്. കലാരൂപങ്ങളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ കൊണ്ടോട്ടി ബസ് സ്റ്റാൻഡ് പരിസരത്തുനിന്നാരംഭിച്ച ഘോഷയാത്രയിൽ ജനപ്രതിനിധികൾ, സ്റ്റുഡന്റ്‌സ് പൊലീസ് കേഡറ്റുകൾ, കുടുംബശ്രീ അംഗങ്ങൾ, ഉദ്യോഗസ്ഥർ എന്നിവർ അണിനിരന്നു.









0 comments