സെയ‌്താലി രക്തസാക്ഷി ദിനാചരണം ഇന്ന‌്

പെരിന്തൽമണ്ണ
കെ സെയ‌്താലി രക്തസാക്ഷി ദിനം വ്യാഴാഴ‌്ച വിപുലമായ പരിപാടികളോടെ ജന്മദേശമായ കട്ടുപ്പാറയിൽ ആചരിക്കും. രാവിലെ പ്രഭാത ഭേരിയും പകൽ മൂന്നിന‌് സെമിനാറും വൈകിട്ട‌് ആറിന‌് അനുസ‌്മരണ പൊതുയോഗവും നടക്കും. ‘ഇന്ത്യൻ ജനാധിപത്യം നേരിടുന്ന വെല്ലുവിളികൾ’ എന്ന വിഷയത്തിൽ നടക്കുന്ന സെമിനാറിൽ പൂക്കോട്ടുകാവ‌് പഞ്ചായത്ത‌് പ്രസിഡന്റ‌് കെ ജയദേവൻ വിഷയാവതരണം നടത്തും. അനുസ‌്മരണ പൊതുയോഗത്തിൽ എസ‌്എഫ‌്ഐ സംസ്ഥാന ജോയിന്റ‌് സെക്രട്ടറി ടി ശരത‌് പ്രസാദ‌്, ഡിവൈഎഫ‌്ഐ സംസ്ഥാന കമ്മിറ്റി അംഗം വി ടി സോഫിയ, പുലാമന്തോൾ പഞ്ചായത്ത‌് പ്രസിഡന്റ‌് വി പി മുഹമ്മദ‌് ഹനീഫ എന്നിവർ സംസാരിക്കും.









0 comments