കൃഷിനാശം: 34.84 കോടിയുടെ ദുരിതാശ്വാസ ധനസഹായം

മലപ്പുറം
ജില്ലയിൽ പ്രകൃതിക്ഷോഭംമൂലം വിളകൾ നശിച്ച കർഷകർക്കാശ്വാസമായി കൃഷിവകുപ്പ് 34.84 കോടി രൂപയുടെ ദുരിതാശ്വാസ സഹായം അനുവദിച്ചു. 17.42 കോടി രൂപ 29നകം ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് കൃഷി അസി. ഡയറക്ടർമാർവഴി നൽകാൻ നടപടി സ്വീകരിച്ചുവെന്ന് പ്രിൻസിപ്പൽ കൃഷി ഓഫീസർ അറിയിച്ചു. ബാക്കിതുക ഉടൻ കൈമാറും.
സാമ്പത്തിക സഹായം 32,939 കർഷകർക്ക് പ്രയോജനപ്പെടും. 2013 മുതൽ ഇൗ വർഷം ജൂൺവരെയുള്ള കുടിശ്ശിക തീർക്കുന്നതിന് 12.14 കോടി രൂപയും ജൂൺ, ജൂലൈ, ആഗസ്ത് മാസങ്ങളിലെ പ്രകൃതിക്ഷോഭംമൂലം ഉണ്ടായ വിളനാശങ്ങൾക്ക് 5.27 കോടി രൂപയുമാണ് പ്രാഥമിക ദുരിതാശ്വാസ സഹായമായി അനുവദിച്ചിട്ടുള്ളത്. 29നകം തുക കർഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് നിക്ഷേപിക്കും. പ്രകൃതിക്ഷോഭംമൂലം കൃഷിഭൂമികളിലെത്തിയ മണ്ണ്‐ മണൽ, കുന്നിന്‍പ്രദേശങ്ങളിലെ കൃഷി ഭൂമികളിലുള്ള അവശിഷ്ടങ്ങൾ എന്നിവ നീക്കംചെയ്യാനും ഉരുൾപൊട്ടൽമൂലം കൃഷിഭൂമിക്കുണ്ടായ നാശനഷ്ടം എന്നിവയ്ക്കും ദുരന്തനിവാരണ പദ്ധതി പ്രകാരം കൃഷി ഓഫീസർമാർ പരിശോധിച്ച‌് സഹായം അനുവദിക്കും.








0 comments