കൈത്താങ്ങായി നിലമ്പൂരിലെ വഴിയോര കച്ചവടക്കാരും

നിലമ്പൂർ
പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്ക‌് കൈത്താങ്ങായി നിലമ്പൂരിലെ വഴിയോര കച്ചവടക്കാരും.
വഴിയോര കച്ചവട തൊഴിലാളി യൂണിയൻ (സിഐടിയു) അംഗങ്ങളാണ് ഒരു ദിവസത്തെ വരുമാനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത‌്.
നിലമ്പൂർ നഗരസഭയിലെ തട്ടുകടകൾ മുതൽ വിവിധ വഴിയോര വിപണികൾവരെയുള്ളവയിലെ തൊഴിലാളികൾ ബുധനാഴ്ച പ്രവർത്തനത്തിന്റെ ഭാഗമായി.









0 comments