ഡിവൈഎഫ‌്ഐ ജില്ലാ സമ്മേളനം

നാളെ തുടങ്ങും
കൊണ്ടോട്ടി
ഡിവൈഎഫ‌്ഐ ജില്ലാ സമ്മേളനം വെള്ളി, ശനി ദിവസങ്ങളിൽ കുമ്മിണിപ്പറമ്പ‌് എയർപോർട്ട‌് ഗാർഡൻ ഓഡിറ്റോറിയത്തിൽ നടക്കും. 17 ബ്ലോക്ക‌് സമ്മേളനങ്ങളും പൂർത്തിയാക്കിയാണ‌് ജില്ലാ സമ്മേളനം ചേരുന്നത‌്. കൊണ്ടോട്ടി ആദ്യമായാണ‌് ജില്ലാ സമ്മേളനത്തിന‌് വേദിയാകുന്നത‌്. സമ്മേളനത്തിന‌് ഒരുക്കം പൂർത്തിയായി. പ്രളയ ദുരന്തത്തെ തുടർന്ന‌് പൊതുസമ്മേളനവും അനുബന്ധ പരിപാടികളും ഒഴിവാക്കി. നാല‌് ദിവസം ചേരാനിരുന്ന സമ്മേളനം രണ്ട‌് ദിവസമാക്കി ചുരുക്കി.
വെള്ളിയാഴ‌്ച രാവിലെ ഏഴിന‌് രക്തസാക്ഷി പി പി മുരളീധരന്റെ സ‌്മൃതിമണ്ഡപത്തിൽനിന്ന‌് ദീപശിഖാ ജാഥ പുറപ്പെടും. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ‌് അംഗം വി പി അനിൽ ഉദ‌്ഘാടനംചെയ്യും. ഡിവൈഎഫ‌്ഐ സംസ്ഥാന കമ്മിറ്റി അംഗം പി ജിജി ക്യാപ‌്റ്റനും ജില്ലാ വൈസ‌് പ്രസിഡന്റ‌് ചാർളി കബീർദാസ‌് മാനേജരുമായാണ‌് ദീപശിഖാ ജാഥ. പ്രതിനിധി സമ്മേളനം എം ബി രാജേഷ‌് എംപി ഉദ‌്ഘാടനംചെയ്യും. ഡിവൈഎഫ‌്ഐ കേന്ദ്ര, സംസ്ഥാന നേതാക്കളായ എം സ്വരാജ‌്, വി പി റജീന, എ എ റഹീം, നിഥിൻ കണിച്ചേരി, എസ‌് സതീഷ‌്, എസ‌് കെ സജീഷ‌്, 17 ബ്ലോക്കിൽനിന്നായി 300 പ്രതിനിധികളും 53 ജില്ലാ കമ്മിറ്റി അംഗങ്ങളും ഏഴ‌് സൗഹാർദ പ്രതിനിധികളും പങ്കെടുക്കും. ടൗണുകളിലും അങ്ങാടികളിലും ബോർഡുകളും കൊടികളും നിറഞ്ഞു.









0 comments