പ്രളയകാലം പത്രങ്ങൾക്ക‌് ആദരമായി ചെറുകോട‌് സ്കൂൾ

വണ്ടൂർ
പ്രളയകാലത്ത് പത്ര മാധ്യമങ്ങൾ നടത്തിയ സ്തുത്യർഹമായ പ്രവർത്തനങ്ങൾക്ക‌് ആദരം രേഖപ്പെടുത്തി ചെറുകോട് കെഎംഎംഎ യുപി സ്കൂളിലെ ‘മധുരിക്കും ഓർമകളെ’ പൂർവവിദ്യാർഥി ‐അധ്യാപക കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ സ്കൂൾ ചുമരുകളിൽ കേരളത്തിലെ പ്രധാന പത്രങ്ങൾ ആലേഖനംചെയ്തു.
പ്രശസ്ത കലാകാരന്മാരായ ഷാജു നന്നമ്പ്ര, രാജു വിളംബരം, രവി കാളികാവ്, വസീർ മമ്പാട്, ഷൗക്കത്ത് വണ്ടൂർ എന്നിവരാണ് ചുമർ പത്രങ്ങൾ ആലേഖനംചെയ‌്തത്. ചുമർ പത്രങ്ങൾ കാണാൻ നിരവധി പേരാണ് എത്തുന്നത്. പ്രദർശനം നാടൻപാട്ട് കലാകാരൻ സുരേഷ് തിരുവാലി ഉദ്ഘാടനംചെയ്തു.
ഇ അബ്ദുറസാഖ് അധ്യക്ഷനായി. പ്രധാന അധ്യാപിക കെ റംലത്ത്, ഷൗക്കത്ത് മലക്കൽ, എം മുജീബ് റഹ്മാൻ, എം അജയ്കുമാർ, പി ടി സന്തോഷ് കുമാർ, എം സലീം, ഇ ഉണ്ണികൃഷ്ണൻ നമ്പൂതിരി, നാസർ കുന്നുമ്മൽ, എൻ സുബ്രഹ്മണ്യൻ എന്നിവർ സംസാരിച്ചു. സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിനി ദിയനസ്റിൻ തനിക്ക് കിട്ടിയ പ്രീമെട്രിക് സ്കോളർഷിപ്പ് തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി.









0 comments