ഫലംകണ്ടത‌് 16 വർഷത്തെ പോരാട്ടം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 07, 2018, 06:29 PM | 0 min read

 
 
പന്തല്ലൂർ
മലയാള മനോരമ കുടുംബം അനധികൃതമായി കൈവശംവച്ച 400 ഏക്കർ ഭൂമി തിരിച്ചുപിടിച്ചതോടെ ഫലം കണ്ടത‌് ക്ഷേത്ര സംരക്ഷണ സമിതിയുടെ 16 വർഷത്തെ നിയമപോരാട്ടം. സ്ഥലം മലബാർ ദേവസ്വം ബോർഡിനുകീഴിലായതായി ക്ഷേത്ര സംരക്ഷണ സമിതി  സെക്രട്ടറി കെ പി മണികണ‌്ഠൻ പറഞ്ഞു. ചൊവ്വാഴ‌്ച രാവിലെയോടെയെത്തിയ എഴുപതംഗ റവന്യൂ സംഘം അഞ്ച‌് വിഭാഗങ്ങളായി തിരിഞ്ഞാണ‌് ഭൂമി അളന്ന‌് തിട്ടപ്പെടുത്തിയത‌്. 
നാൾവഴികൾ 
മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണക്കും മഞ്ചേരിക്കും ഇടയിൽ പന്തല്ലൂർ മലയിലുള്ള ഭൂമിയുടെ ഉടമസ്ഥാവകാശം കോഴിക്കോട് സാമൂതിരി മാനവവിക്രമ രാജക്കായിരുന്നു. 1943 സെപ്തംബറിൽ സാമൂതിരി,  തിരുവല്ല  തയ്യിൽ ചെറിയാന് 786 ഏക്കർ ഭൂമി പാട്ടത്തിന് നൽകി.  കാപ്പി, തേയില, റബർ മുതലായവ   കൃഷിചെയ്യാൻ 60 വർഷത്തെ കാലാവധിയാണ്  നിശ്ചയിച്ചത്. ആദ്യ 30 വർഷം 350 രൂപയും പിന്നീട് 500 രൂപയുമായിരുന്നു പാട്ടത്തുക. ഭൂമിയുടെ ആകൃതിയിൽ മാറ്റം വരുത്താനോ ഖനനമോ പാടില്ലെന്നും ഗതാഗത സൗകര്യം ഒരുക്കാമെന്നും കരാറിൽ പ്രത്യേകം പറഞ്ഞിരുന്നു. ഭൂമി പണയംവയ്ക്കുകയോ കീഴ‌്കരാർ നൽകുകയോ മറ്റ് രീതിയിൽ അന്യാധീനപ്പെടുത്തുകയോ ചെയ്യരുതെന്നും വ്യവസ്ഥചെയ‌്തു.  എന്നാൽ ഘട്ടങ്ങളിലായി ഭൂമി പലർക്കായി പാട്ടക്കാരൻ വിറ്റു. ബാക്കി 400 ഏക്കറാണ‌് ചെറിയാന്റെ കുടുംബാംഗങ്ങളുടെ പ്ലാന്റേഷന് കീഴിലുണ്ടായിരുന്നത്. 
മലബാർ കലാപ കാലത്ത് സാമ്രാജ്യത്വവിരുദ്ധ പോരാളികളുടെ ഒളിത്താവളമായിരുന്നു പന്തല്ലൂർ മല.  മലയാള മനോരമ പത്രത്തിന്റെ സ്ഥാപകനായിരുന്ന മാമ്മൻ മാപ്പിള പന്തല്ലൂർ വനപ്രദേശത്ത് ഒളിച്ചുതാമസിക്കുകയും പിന്നീട് മലമ്പ്രദേശം പാട്ടത്തിനെടുക്കുകയുംചെയ്തു. കോഴിക്കോട് സാമൂതിരി രാജാവിന്റെ അധീനതയിലായിരുന്ന മല  മനോരമയുടെ കീഴിലുള്ള യങ് ഇന്ത്യ എസ്‌റ്റേറ്റും പിന്നീട് ബാലനൂർ തയ്യിൽ പ്ലാന്റേഷനായും മാറി.  പാട്ടത്തുകയിൽ തുടർച്ചയായി മൂന്നുവർഷം വീഴ്ചവരുത്തിയാൽ കരാർ ദുർബലപ്പെടുമെന്ന വ്യവസ്ഥകൾ മനോരമ കുടുംബം അട്ടിമറിച്ചു. 1974 മുതൽ പാട്ടത്തുക അടച്ചിട്ടില്ല.
 2003ൽ 400 ഏക്കർ ഭൂമിയുടെ കരാർ കാലാവധി അവസാനിച്ചിട്ടും ഭൂമി തിരികെ നൽകിയില്ല. അത‌് സ്വന്തമാക്കാൻ കുറുക്കുവഴികൾ തേടി. വ്യാജ പട്ടയം സ്വന്തമാക്കാൻ ഡെപ്യൂട്ടി കലക്ടർ അപേക്ഷ നിരസിച്ചിട്ടും പന്തല്ലൂർ ദേവസ്വം അറിയാതെ ക്രയ സർട്ടിഫിക്കറ്റ് സ്വന്തമാക്കി. പെരിന്തൽമണ്ണ ലാൻഡ് ട്രിബ്യൂണലിൽനിന്ന് ഏറനാട് താലൂക്കിലുൾപ്പെട്ട ഭൂമിക്ക്  ഇളവനുവദിച്ച സർട്ടിഫിക്കറ്റും സമ്പാദിച്ചു. കീഴ‌്കരാർ നൽകരുതെന്ന വ്യവസ്ഥ ലംഘിച്ച് പ്ലാന്റേഷൻ കമ്പനികൾക്ക് ഭൂമി നൽകി. 


deshabhimani section

Related News

View More
0 comments
Sort by

Home