സാമ്പത്തിക തട്ടിപ്പ് പ്രതി അറസ‌്റ്റിൽ

മങ്കട
നിരവധി പേരിൽനിന്ന് പണംതട്ടിയ കേസിൽ പൊലീസ് അന്വേഷിച്ചിരുന്ന യുവാവ് പിടിയിലായി. മക്കരപ്പറമ്പ് പെരിന്താറ്റിരി നരിക്കുന്നൻ അബ്ദുറഹ്മാന്റെ മകൻ ഹംസയെയാണ് മങ്കട പൊലീസ് പിടികൂടിയത്. മങ്കട സ്വദേശിയായ പരാതിക്കാരിൽനിന്ന‌് പ്രതി പലപ്പോഴായി അടയ്ക്ക വാങ്ങി പകരം വ്യാജ ഒപ്പിട്ട് 11, 25,000 രൂപയുടെ ചെക്ക് നൽകിയിരുന്നു. വിശ്വാസവഞ്ചനാ കുറ്റത്തിനാണ് പ്രതിയെ അറസ്റ്റ് ചെയ്തത‌്. നിരവധി ചെക്ക് കേസുകളിൽ പ്രതിയാണ് ഇയാൾ.
ഈ പണംകൊണ്ട് ആഡംബര ജീവിതമാണ് നയിച്ചിരുന്നത്. ഇയാൾക്ക് എതിരെ നിരവധി പരാതികൾ പല സ്റ്റേഷനിലും ഉള്ളതായി പൊലീസ് അറിയിച്ചു.
എസ്ഐ സതീഷ്, സിപിഒ രാകേഷ്, സീനിയർ വനിതാ പൊലീസ് ഓഫീസർ ജ്യോതി, ഹോം ഗാർഡ് ഉണ്ണികൃഷ്ണൻ എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്. പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.









0 comments