അഭിമന്യു കൊലപാതകംഎസ്ഡിപിഐ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളിൽ റെയ്ഡ്

കൊണ്ടോട്ടി
എസ്ഡിപിഐ, പോപ്പുലർ ഫ്രണ്ട് സംഘടനകളുടെ നിയന്ത്രണത്തിലുള്ള വാഴക്കാട് എളമരത്തെ കോട്ടേജിൽ പൊലീസ് റെയ്ഡ്. മഹാരാജാസ് കോളേജിലെ എസ്എഫ്‌ഐ നേതാവ് അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ ഒളിവിൽ പാർപ്പിച്ചു എന്ന സംശയത്തിലാണ് പരിശോധന നടത്തിയത്. ഇതുസംബന്ധിച്ച് പൊലീസിന് ചില സൂചനകൾ ലഭിച്ചിരുന്നു.
എടവണ്ണപ്പാറയിലെ ഒരു കംപ്യൂട്ടർ സെന്ററിലും പൊലീസ് പരിശോധന നടത്തി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് എത്തുന്നവർ എളമരത്തെ കോട്ടേജിൽ താമസിച്ചിരുന്നതായി വിവരമുണ്ട്. എസ്ഡിപിഐയുടെ പ്രമുഖ സംസ്ഥാന നേതാവിന്റെ നിയന്ത്രണത്തിലുള്ളതാണ് രണ്ട് സ്ഥാപനങ്ങളും.









0 comments