കപ്പ കിട്ടിയ വിലയ്ക്ക‌് വിൽപ്പന

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jun 20, 2018, 06:22 PM | 0 min read

മലപ്പുറം
കനത്തമഴയിൽ പാടത്ത‌് വെള്ളം കയറിയതോടെ വിലനോക്കാതെ കപ്പ വിളവെടുത്ത‌് വിൽക്കുകയാണ‌് കർഷകൻ. കോട്ടക്കലിലെ കുഞ്ഞിക്കോയ തങ്ങൾ പുത്തൂർപാടത്ത‌് ഒരേക്കർ സ്ഥലത്താണ‌് കപ്പ കൃഷിചെയ‌്തത‌്. കഴിഞ്ഞ വർഷം 18‐20 രൂപയ‌്ക്കാണ‌് മൊത്തക്കച്ചവടക്കാർക്ക‌് നൽകിയത‌്. ഒരുലക്ഷം രൂപയിലേറെ കഴിഞ്ഞവർഷത്തെ കൃഷിയിൽനിന്ന‌് ലഭിച്ചു. എന്നാൽ ഇത്തവണ തോട‌് നിറഞ്ഞ‌് പാടത്ത‌് വെള്ളം കയറിയതോടെ കൃഷി നശിക്കുംമുമ്പേ കിട്ടിയ വിലയ‌്ക്ക‌് പാടത്തിന‌് സമീപം ബൈപാസ‌് റോഡിൽവച്ച‌് വിൽക്കുകയാണ‌്. കിലോയ‌്ക്ക‌് പത്തുരൂപയ‌്ക്കാണ‌് വിൽപ്പന. കഴിഞ്ഞ വർഷത്തേക്കാളും പകുതി വരുമാനം മാത്രമേ ഇത്തവണയുണ്ടാകൂ.


deshabhimani section

Related News

View More
0 comments
Sort by

Home