പെരുന്നാൾ വസ്ത്ര വിപണി സജീവം

വണ്ടൂർ
റമദാൻ ആദ്യ രണ്ടുപത്തുകൾ പിന്നിട്ടതോടെ പെരുന്നാൾ വസ്ത്ര വിപണി സജീവമായി. പുതിയ മോഡലുകളിലുള്ള വസ്ത്ര ശേഖരമാണ് വിപണിയിൽ എത്തിയിട്ടുള്ളത്. സ്കൂൾ വിപണിയും പെരുന്നാൾ വിപണിയും ഒരുമിച്ചായതിനാൽ കടകളിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.
പെരുന്നാൾ സ്‌പെഷൽ മോഡലുകളുടെ ആകർഷണീയമായ വൻശേഖരമാണ് കടകളിൽ ഒരുക്കിയിട്ടുള്ളത്. കൂടുതൽ പുതുമകൾ പരീക്ഷിക്കപ്പെടുന്നത് ചുരിദാറുകളിലാണ്. ചുരിദാർ കഴിഞ്ഞാൽ പിന്നെ കൂടുതൽ ആവശ്യക്കാരുള്ളത് കുർത്തികൾക്കാണ്.
പുത്തൻ സിനിമാപ്പേരുകളിൽ എത്തിയ പലതരം സാരികളിലും സ്ത്രീകൾക്ക് താൽപര്യമുണ്ട‌്. എത്‌നിക്, ഫാൻസി സാരികൾ തുടങ്ങി എല്ലാത്തിനും ആവശ്യക്കാരുണ്ട്. പ്രത്യേക അറേബ്യൻ പർദകളിലും ഫ്‌ലയർ പർദകളിലുമാണ് കൂടുതൽ ആൾക്കാരും കണ്ണുവയ്ക്കുന്നത്.
കുഞ്ഞുടുപ്പുകളും കുഞ്ഞു ദാവണികളും ഉള്‍പ്പെടെ വിവിധ വർണങ്ങളിൽ കൗതുകമാർന്ന ശേഖരമാണ് പെൺകുട്ടികൾക്കായി ഉള്ളത്. ലഹങ്ക, ചോളി, സാരി ചോളി, ലാച്ച തുടങ്ങി മുതിർന്നവരുടെ എല്ലാ മോഡലുകളും കുട്ടികൾക്കായി എത്തിയിട്ടുണ്ട്. അവ ധാരാളം വിറ്റഴിയുന്നുമുണ്ട്.
കളർഫുൾ ആയി കഴിഞ്ഞ വർഷം പെരുന്നാൾ ആഘോഷിച്ച ആൺകുട്ടികൾക്ക്, ഇത്തവണ കളറുകളോടുള്ള പ്രിയം ഇല്ലാതായിട്ടുണ്ട്.









0 comments