എറണാകുളം മുന്നിൽ

തേഞ്ഞിപ്പലം
കലിക്കറ്റ് സർവകലാശാലാ ക്യാമ്പസിൽ നടക്കുന്ന സംസ്ഥാന എക്സൈസ് കലാ കായികമേളയിൽ 263 പോയിന്റുമായി എറണാകുളം മുന്നേറുന്നു. ട്രാക്കിനങ്ങളിൽ 155ഉം ഗെയിംസിൽ 85ഉം നേടിയ എറണാകുളത്തിന് കലാമേളയിൽ 23 പോയിന്റുണ്ട്. 152 പോയിന്റുമായി തൃശൂർ രണ്ടാമതും 125 പോയിന്റുമായി കാസർകോടാണ് മൂന്നാമത്. ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച് നടന്ന മാർച്ച്പാസ്റ്റിൽ കോട്ടയം ജില്ല ഒന്നാമതായി. കണ്ണൂരിനാണ് രണ്ടാംസ്ഥാനം. പാലക്കാട് മൂന്നാംസ്ഥാനം നേടി. മേളയുടെ ലോഗോ ഡിസൈൻചെയ്ത തൃശൂർ ജില്ലയിലെ അസി. എക്സൈസ് ഇൻസ്പെക്ടർ കെ മോഹൻദാസ്, മേളയുടെ മുഴുവൻ വിവരങ്ങളും ലഭ്യമാകുന്ന ആൻഡ്രോയ്‌ഡ് ആപ് തയ്യാറാക്കിയ മലപ്പുറം ഡിവിഷനിലെ സിവിൽ എക്സൈസ് ഓഫീസർ എ കെ രഞ്ജിത്ത് എന്നിവർക്ക് മന്ത്രി എം ബി രാജേഷ് ഉപഹാരം നൽകി. മേള തിങ്കളാഴ്ച സമാപിക്കും. സമാപന ചടങ്ങിൽ മന്ത്രി വി അബ്ദുറഹ്മാൻ സമ്മാനം വിതരണംചെയ്യും.









0 comments