സിപിഐ എം ജില്ലാ സമ്മേളനം 
ജനുവരി 1, 2, 3 തീയതികളില്‍

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 26, 2024, 02:34 AM | 0 min read

മലപ്പുറം
സിപിഐ എം 24–-ാം പാർടി കോൺ​ഗ്രസിന്റെ മുന്നോടിയായുള്ള മലപ്പുറം ജില്ലാ സമ്മേളനം 2025 ജനുവരി ഒന്ന്, രണ്ട്, മൂന്ന് തീയതികളിൽ താനൂരിൽ നടക്കും. പൊളിറ്റ് ബ്യൂറോ അം​ഗം എ വിജയരാഘവൻ ഉദ്ഘാടനംചെയ്യും. 
കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ഇ പി ജയരാജൻ, പി കെ ശ്രീമതി, ടി എം തോമസ് ഐസക്, എളമരം കരീം, പി സതീദേവി, സംസ്ഥാന സെക്രട്ടറിയറ്റം​ഗങ്ങളായ പി കെ ബിജു, ആനാവൂർ നാ​ഗപ്പൻ, എം സ്വരാജ്, പി എ മുഹമ്മദ് റിയാസ് എന്നിവർ പങ്കെടുക്കും. സമ്മേളനത്തിന്റെ സമാപനംകുറിച്ച് ജനുവരി മൂന്നിന് വൈകിട്ട് റെഡ് വളന്റിയർ മാർച്ചും ബഹുജന റാലിയും നടക്കും. 
ജില്ലയിൽ 2413  ബ്രാഞ്ച്‌ സമ്മേളനങ്ങളും 160 ലോക്കൽ സമ്മേളനങ്ങളും പൂർത്തിയാക്കി ഏരിയാ സമ്മേളനങ്ങളിലേക്ക്‌ കടന്നു. യുവാക്കൾക്കും സ്‌ത്രീകൾക്കും വലിയ പ്രാതിനിധ്യം നൽകിയാണ്‌ പുതിയ കമ്മിറ്റികൾ നിലവിൽവന്നത്‌. 
18 ഏരിയകളിൽ 12 ഇടത്തും സമ്മേളനം പൂർത്തിയായി. അവശേഷിക്കുന്ന ഏരിയാ സമ്മേളനങ്ങൾ ഡിസംബർ ആദ്യവാരത്തോടെ പൂർത്തിയാകും. വൈവിധ്യമാർന്ന അനുബന്ധ പരിപാടികളും ബഹുജന റാലികളും സംഘടിപ്പിച്ചാണ്‌ ഏരിയാ സമ്മേളനങ്ങൾ സമാപിക്കുന്നത്‌.
 


deshabhimani section

Related News

View More
0 comments
Sort by

Home