കോട്ടക്കൽ ഒരുങ്ങി കലാപൂരത്തിന്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 24, 2024, 01:23 AM | 0 min read

 

കോട്ടക്കൽ
ജില്ലാ കലോത്സവ രജിസ്ട്രേഷൻ തിങ്കളാഴ്ച രാവിലെ 10.30ന് കോട്ടക്കൽ രാജാസ് ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. പതിനേഴ്‌ സബ് ജില്ലകളിൽനിന്ന്‌ 315 മത്സര ഇനങ്ങളിലായി മത്സരത്തിനെത്തുന്ന പതിനൊന്നായിരത്തിലധികം വിദ്യാർഥികളുടെ രജിസ്ട്രേഷനാണ് നടക്കുക. മത്സരാർഥികളുടെ പാർട്ടിസിപ്പന്റ്‌ കാർഡുകൾ, എസ്കോർട്ടിങ്‌ ടീച്ചർമാർക്കുള്ള ബാഡ്ജുകൾ, പ്രോഗ്രാം ഷെഡ്യൂൾ എന്നിവ അടങ്ങിയ കിറ്റ്‌ തയ്യാറായിക്കഴിഞ്ഞു. ഇത് ഓരോ സബ്ജില്ലയിൽനിനെത്തുന്ന കൺവീനർമാർക്ക് കൈമാറും. കഴിഞ്ഞവർഷം സബ് ജില്ലകൾ കൈപ്പറ്റിയ റോളിങ്‌ ട്രോഫി കമ്മിറ്റിക്ക് കൈമാറി രസീത്‌ കൈപ്പറ്റിയാണ് കൺവീനർമാർ രജിസ്ട്രേഷൻ നടപടി പൂർത്തിയാക്കേണ്ടത്. കലോത്സവത്തിനെത്തുന്ന അതിഥികൾ, വിവിധ സബ് കമ്മിറ്റികളുടെ ചെയർമാൻമാർ, കൺവീനർമാർ, വിധികർത്താക്കൾ, സ്വാഗതസംഘം അംഗങ്ങൾ, ഒഫീഷ്യൽസ്, വളന്റിയർമാർ തുടങ്ങി മേളയുമായി ബന്ധപ്പെട്ട്‌ പ്രവർത്തിക്കുന്ന ആളുകൾക്കുള്ള തിരിച്ചറിയൽ ബാഡ്ജുകൾ  തയ്യാറായതായി രജിസ്ട്രേഷൻ സബ് കമ്മിറ്റി ചെയർമാനായ ജില്ലാ പഞ്ചായത്തംഗം എൻ എ കരീം, കൺവീനർ ബേബി മുഹീറ എന്നിവർ അറിയിച്ചു. കോട്ടക്കൽ നഗരസഭാ ചെയർപേഴ്സൺ ഡോ. കെ ഹനീഷ തിങ്കളാഴ്ച രജിസ്ട്രേഷൻ ഉദ്ഘാടനംചെയ്യും.
 


deshabhimani section

Related News

View More
0 comments
Sort by

Home