സിപിഐ എം മഞ്ചേരി 
ഏരിയാ സമ്മേളനം തുടങ്ങി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 18, 2024, 01:04 AM | 0 min read

കീഴാറ്റൂർ
സിപിഐ എം 24–-ാം പാർടി കോൺഗ്രസിന് മുന്നോടിയായുള്ള മഞ്ചേരി ഏരിയാ സമ്മേളനം ഞായറാഴ്ച പൊതുസമ്മേളനത്തോടെ തുടങ്ങി. വൈകിട്ട് അരിക്കണ്ടംപാക്ക് പള്ളിപ്പടിയിൽനിന്ന് കോടിയേരി ബാലകൃഷ്ണൻ നഗറി (കീഴാറ്റൂർ ആക്കപറമ്പ്)ലേക്ക് റെഡ് വളന്റിയർ മാർച്ചും പ്രകടനവും നടന്നു. പൊതുസമ്മേളനം സംസ്ഥാന സെക്രട്ടറിയറ്റംഗം പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനംചെയ്തു. ഏരിയാ സെക്രട്ടറി പി കെ മുബഷിർ അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റിയം​ഗം പി ശ്രീരാമകൃഷ്ണൻ സപ്ലിമെന്റ് പ്രകാശിപ്പിച്ചു. അഡ്വ. ശ്രീധരൻ നായർ ഏറ്റുവാങ്ങി. ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ വി ശശികുമാർ, വി എം ഷൗക്കത്ത്, മുൻ സംസ്ഥാന കമ്മിറ്റി അംഗം ടി കെ ഹംസ, ജില്ലാ കമ്മിറ്റിയംഗം പി രാധാകൃഷ്‌ണൻ, എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് കെ മുഹമ്മദലി ശിഹാബ്, അഡ്വ. എം രാജേഷ് എന്നിവർ സംസാരിച്ചു. വി ജ്യോതിഷ് സ്വാഗതവും കെ കോമളവല്ലി നന്ദിയും പറഞ്ഞു. തനവചേതന നാടൻപാട്ട് സംഘത്തിന്റെ ഗാനമേള അരങ്ങേറി.
പ്രതിനിധി സമ്മേളനം ഇന്ന്
സിപിഐ എം മഞ്ചേരി ഏരിയാ സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ കെ കുട്ടിയാപ്പു നഗറില്‍ (ആക്കപറമ്പ് നക്ഷത്ര ഓഡിറ്റോറിയം) നടക്കും. തിങ്കള്‍ രാവിലെ ഒമ്പതിന് മുതിർന്ന അംഗം അസൈൻ കാരാട്ട് പതാക ഉയർത്തും. സംസ്ഥാന കമ്മിറ്റിയംഗം പി കെ സൈനബ ഉദ്ഘാടനംചെയ്യും. ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ വി എം ഷൗക്കത്ത്, വി രമേശൻ, വി ശശികുമാർ, കെ പി സുമതി, വി പി അനിൽ എന്നിവർ പങ്കെടുക്കും. ഉദ്ഘാടനം, പ്രവർത്തന റിപ്പോർട്ട് അവതരണം, ഗ്രൂപ്പ് ചർച്ച, പൊതുചർച്ച എന്നിവയ്ക്കുശേഷം വൈകിട്ട് ആറിന് ആദ്യദിനം സമാപിക്കും.
ചൊവ്വ രാവിലെ 9.30ന് പ്രതിനിധി സമ്മേളനം പുനഃരാരംഭിക്കും. മറുപടി, പുതിയ ഏരിയാ കമ്മിറ്റിയം​ഗങ്ങളെ തെരഞ്ഞെടുക്കല്‍, ജില്ലാ സമ്മേളന പ്രതിനിധികളെ തെരഞ്ഞെടുക്കൽ, ക്രഡൻഷ്യൽ റിപ്പോർട്ട് അവതരണം, പ്രമേയാവതരണം എന്നിവയ്ക്കുശേഷം സമ്മേളനം സമാപിക്കും. ഏരിയയിലെ 2055 പാർടി അംഗങ്ങളെ പ്രതിനിധീകരിച്ച് 124 പ്രതിനിധികളും 21 ഏരിയാ കമ്മിറ്റി അംഗങ്ങളും സമ്മേളനത്തിൽ പങ്കെടുക്കും.


deshabhimani section

Related News

View More
0 comments
Sort by

Home