തവനൂർ ഏരിയാ സമ്മേളനം സമാപിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 18, 2024, 01:01 AM | 0 min read

തിരൂർ 
സിപിഐ എം 24–-ാം പാര്‍ടി കോണ്‍​ഗ്രസിന് മുന്നോടിയായി മൂന്ന് ദിവസമായി ആലത്തിയൂരിൽ നടന്ന തവനൂര്‍ ഏരിയാ സമ്മേളനം സമാപിച്ചു. ഞായറാഴ്ച പൂഴിക്കുന്ന് വിദ്യാവിലാസിനി സ്കൂൾ പരിസരത്തുനിന്ന് റെഡ് വളന്റിയർ മാര്‍ച്ചും റാലിയും ആരംഭിച്ചു. സീതാറാം യെച്ചൂരി നഗറിൽ ചേർന്ന പൊതുസമ്മേളനം സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം പി ജയരാജൻ ഉദ്ഘാടനംചെയ്തു. 
ഏരിയാ സെക്രട്ടറി കെ വി സുധാകരൻ അധ്യക്ഷനായി. കെ ടി ജലീൽ എംഎൽഎ, സിപിഐ എം ജില്ലാ കമ്മിറ്റി അംഗങ്ങളായ കൂട്ടായി ബഷീർ, എ ശിവദാസൻ, ഏരിയാ കമ്മിറ്റിയംഗം കെ നാരായണൻ  എന്നിവർ സംസാരിച്ചു. കെ മുഹമ്മദ് ഫിറോസ് സ്വാഗതവും കെ പി ഷാജിത്ത് നന്ദിയും പറഞ്ഞു. സംസ്ഥാന കായികമേളയിലെ വിജയികളെയും പരിശീലകരായ റിയാസ്, എം ഷാജിർ ആലത്തിയൂർ എന്നിവരെയും ആദരിച്ചു. കെപിഎസിയുടെ ഒളിവിലെ ഓർമകൾ നാടകം അരങ്ങേറി.


deshabhimani section

Related News

View More
0 comments
Sort by

Home