തിരൂർ, തിരൂരങ്ങാടി, വള്ളിക്കുന്ന്‌ 
ഏരിയാ സമ്മേളനങ്ങൾക്ക്‌ ഇന്ന്‌ തുടക്കം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 14, 2024, 01:07 AM | 0 min read

മലപ്പുറം
സിപിഐ എം 24–-ാം പാർടി കോൺഗ്രസിന്റെ മുന്നോടിയായുള്ള തിരൂർ, വള്ളിക്കുന്ന്‌, തിരൂരങ്ങാടി ഏരിയാ സമ്മേളനങ്ങൾക്ക്‌ വ്യാഴാഴ്‌ച തുടക്കമാകും.  
തിരൂർ ഏരിയാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം വ്യാഴം രാവിലെ 10ന് ബി പി അങ്ങാടി എ ദാസൻ നഗറിൽ (മെഹഖ് ഹാൾ) സംസ്ഥാന കമ്മിറ്റി അംഗം പി നന്ദകുമാർ ഉദ്ഘാടനംചെയ്യും. ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ വി ശശികുമാർ, വി എം ഷൗക്കത്ത് എന്നിവർ പങ്കെടുക്കും. 
ഒമ്പത്‌ ലോക്കൽ കമ്മിറ്റികളിൽനിന്നായി 113 പ്രതിനിധികളും 14 ഏരിയാ കമ്മിറ്റി അംഗങ്ങളുമടക്കം 127 പേർ സമ്മേളനത്തിൽ പങ്കെടുക്കും. 
 പൊതുസമ്മേളനത്തിന്റെ ഭാഗമായി വ്യാഴം പകൽ മൂന്നിന്‌ ടി കെ മൊയ്‌തീൻ ഹാജി നഗറിൽ (ബി പി അങ്ങാടി) വനിതാ സമ്മേളനം നടക്കും. അജിത്രി, ശ്രീദേവി പി അരവിന്ദ് എന്നിവർ പങ്കെടുക്കും. വെള്ളി വൈകിട്ട് നാലിന് തിരൂർ ബോയ്സ് സ്കൂൾ പരിസരത്തുനിന്ന് റെഡ് വളന്റിയർ മാർച്ചും പ്രകടനവും നടക്കും. 
തുടർന്ന് ബി പി അങ്ങാടിയിൽ ചേരുന്ന പൊതുസമ്മേളനം മന്ത്രി വി അബ്ദുറഹ്മാൻ ഉദ്ഘാടനംചെയ്യും. കെ ടി ജലീൽ എംഎൽഎ, അഡ്വ. കെ എസ് അരുൺകുമാർ എന്നിവർ പങ്കെടുക്കും കെപിഎസിയുടെ ഉമ്മാച്ചു നാടകം അരങ്ങേറും.  
വള്ളിക്കുന്ന്  ഏരിയാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം  രാവിലെ 10ന് അരിയല്ലൂർ കോടിയേരി ബാലകൃഷ്ണൻ നഗറിൽ (സംഗീത് ഗ്രാമം) ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ് ഉദ്ഘാടനംചെയ്യും. 
സംസ്ഥാന കമ്മിറ്റിയംഗം പി കെ സൈനബ, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ വി പി അനിൽ, പി കെ അബ്ദുള്ള നവാസ്, അഡ്വ. കെ പി സുമതി എന്നിവർ പങ്കെടുക്കും. 
എട്ട് ലോക്കൽ കമ്മിറ്റികളിൽനിന്നും  തെരഞ്ഞെടുക്കപ്പെട്ട 115 പ്രതിനിധികളും 15  ഏരിയാ കമ്മിറ്റിയംഗങ്ങളുമടക്കം 130 പേർ സമ്മേളനത്തിൽ പങ്കെടുക്കും. 
വെള്ളി വൈകിട്ട് 4.30ന് രവിമംഗലത്തുനിന്ന് വള​ന്റിയർ മാർച്ചും പൊതു പ്രകടനവും ആരംഭിക്കും. പൊതുസമ്മേളനം സീതാറാം യെച്ചൂരി നഗറിൽ (വള്ളിക്കുന്ന്‌ റെയിൽവേ സ്‌റ്റേഷൻ പരിസരം)  സംസ്ഥാന കമ്മിറ്റിയംഗം പി ജയരാജൻ ഉദ്ഘാടനംചെയ്യും. 
സംസ്ഥാന കമ്മിറ്റിയംഗം പി കെ സൈനബ, ജില്ലാ സെക്രട്ടറിയേറ്റംഗങ്ങളായ വി പി അനിൽ, പി കെ അബ്ദുള്ള നവാസ്, അഡ്വ. കെ പി സുമതി എന്നിവർ സംസാരിക്കും. കെപിഎസിയുടെ ഒളിവിലെ ഓർമകൾ നാടകവും അരങ്ങേറും.
തിരൂരങ്ങാടി ഏരിയാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം  രാവിലെ 10ന് ചെമ്മാട്ട്  സി കെ ബാലൻ നഗറിൽ (തിരൂരങ്ങാടി സഹകരണ ബാങ്ക് ഓഡിറ്റോറിയം) സംസ്ഥാന കമ്മിറ്റി അംഗം വി പി സാനു ഉദ്ഘാടനംചെയ്യും. ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ ഇ ജയൻ, വി രമേശൻ, ജില്ലാ കമ്മിറ്റി അംഗം വി പി സോമസുന്ദരൻ എന്നിവർ പങ്കെടുക്കും. 
ഏഴ് ലോക്കലിൽനിന്നും തെരഞ്ഞെടുക്കപ്പെട്ട 109 പ്രതിനിധികളും 14  ഏരിയാ കമ്മിറ്റിയംഗങ്ങളുമടക്കം 123 പേർ സമ്മേളനത്തിൽ പങ്കെടുക്കും. 
വെള്ളി വൈകിട്ട് 4.30ന് കരിപറമ്പത്തുനിന്ന് ബാൻഡ് വാദ്യങ്ങളുടെ അകമ്പടിയോടെ റെഡ് വള​ന്റിയർ മാർച്ചും പൊതുപ്രകടനവും ആരംഭിക്കും. 
ചെമ്മാട് കോടിയേരി ബാലകൃഷ്ണൻ നഗറിൽ പൊതുസമ്മേളനം കെ ടി ജലീൽ എംഎൽഎ ഉദ്ഘാടനംചെയ്യും. സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം വി പി സാനു, ജെയ്‌ക്ക് സി തോമസ്, ഇ ജയൻ എന്നിവർ സംസാരിക്കും. തുടർന്ന് ഗാനമേളയും  കലാപരിപാടികളും നടക്കും.
 


deshabhimani section

Related News

View More
0 comments
Sort by

Home