നവീന ആശയങ്ങളുമായി ആയുർവേദ സെമിനാർ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 11, 2024, 01:28 AM | 0 min read

കോട്ടക്കൽ
ആര്യവൈദ്യശാലാ ചാരിറ്റബിൾ ആശുപത്രിയുടെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി 61-ാമത് ആയുർവേദ സെമിനാർ ‘ആസ്ക്@61’ സംഘടിപ്പിച്ചു. ആശുപത്രി അങ്കണത്തിൽ കേന്ദ്ര ആയുഷ് സെക്രട്ടറി ഡോ. രാജേഷ് കൊട്ടേച്ച ഉദ്ഘാടനംചെയ്തു. 
ആര്യവൈദ്യശാലാ മാനേജിങ് ട്രസ്റ്റി ഡോ. പി എം വാരിയർ അധ്യക്ഷനായി. സംസ്ഥാന വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ് മുഖ്യപ്രഭാഷണം നടത്തി. ഡോ. പ്രവീൺ ബാലകൃഷ്‌ണന്‍ രചിച്ച "ന്യൂ ട്രെൻഡ്‌സ് ഇൻ പഞ്ചകർമ ടെക്‌നിക്‌സ്' (പഞ്ചകർമ ചികിത്സയിലെ നവീന പ്രവണതകൾ) പുസ്തകം ഡോ. രാജേഷ് കൊട്ടേച്ച എ പി എം മുഹമ്മദ് ഹനീഷിന് നൽകി പ്രകാശിപ്പിച്ചു.
"അവാസ്‌കുലാർ നെക്രോസിസ്' വിഷയത്തിൽ കോഴിക്കോട് മൈത്ര ആശുപത്രി ആന്ത്രോപ്ലാസ്റ്റി ആന്‍ഡ് ആന്ത്രോസ്കോപ്പി തലവൻ ഡോ. സമീർ അലി പറവത്ത്, മൂവാറ്റുപുഴ വെട്ടുകാട്ടിൽ ആയുർവേദ ആശുപത്രി ഓർത്തോപീഡിക് ആന്‍ഡ് പ്രോക്ടോളജി ചീഫ് കൺസൾട്ടന്റ് ഡോ. ജിക്കു ഏലിയാസ് ബെന്നി, ആര്യവൈദ്യശാലാ ചീഫ് മെഡിക്കൽ ഓഫീസർ ഡോ. നിഷാന്ത് നാരായണൻ എന്നിവർ പ്രബന്ധമവതരിപ്പിച്ചു. ഒല്ലൂർ വൈദ്യരത്നം ആയുർവേദ കോളേജ് റിട്ട. പ്രൊഫസർ ഡോ. ടി ശ്രീകുമാർ മോഡറേറ്ററായി. 
ആര്യവൈദ്യശാലയുടെ വിവിധ പുരസ്കാരങ്ങൾ മാനേജിങ് ട്രസ്റ്റി ഡോ. പി എം വാരിയർ കൈമാറി. ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ കെ ഹരികുമാർ, ആര്യവൈദ്യശാലാ ചാരിറ്റബിൾ ആശുപത്രി സൂപ്രണ്ട് ഡോ. ലേഖ, ചാരിറ്റബിൾ ആശുപത്രി ചീഫ് മെഡിക്കൽ ഓഫീസർ (ആയുർവേദ) ഡോ. കെ എം മധു എന്നിവർ സംസാരിച്ചു.


deshabhimani section

Related News

View More
0 comments
Sort by

Home