വർഗീയത വളർത്തുന്നവരോട്‌ 
യുഡിഎഫ്‌ സന്ധിചെയ്യുന്നു: 
എ വിജയരാഘവൻ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 11, 2024, 01:25 AM | 0 min read

വണ്ടൂർ
കേരളത്തിൽ വർഗീയത വളർത്തുന്ന പാർടികളോട് സന്ധിചെയ്‌തുള്ള പ്രവർത്തനമാണ്‌ യുഡിഎഫ് നടത്തുന്നതെന്ന്‌ സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം എ വിജയരാഘവൻ പറഞ്ഞു. വയനാട് ലോക്‌സഭാ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി സത്യൻ മൊകേരിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ ഭാഗമായി നടത്തിയ പോരൂർ പഞ്ചായത്ത് റാലിയും പുന്നപ്പാല മേഖലാ റാലിയും ഉദ്ഘാടനംചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വടക്കേ ഇന്ത്യയിൽനിന്ന് വരുന്ന നേതാക്കന്മാർക്ക് കൈ നീട്ടികൊണ്ടിരിക്കുകയാണ് കേരളത്തിലെ കോൺഗ്രസ്. ഇന്നല്ലെങ്കിൽ നാളെ അവർ അതിന് ദുഃഖിക്കേണ്ടിവരും. 
സമൂഹത്തിൽ വർഗീയ ചിന്താഗതി വർധിക്കുകയാണ്‌. മതവിദ്വേഷം വളർത്തുന്ന നിലപാടാണ്‌ ബിജെപി സ്വീകരിക്കുന്നതെന്നും എ വിജയരാഘവൻ പറഞ്ഞു.


deshabhimani section

Related News

View More
0 comments
Sort by

Home