ദേശീയപാതയിൽ അപകട പരമ്പര

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 09, 2024, 12:56 AM | 0 min read

മങ്കട 
കോഴിക്കോട്  –- പാലക്കാട് ദേശീയപാതയിൽ പനങ്ങാങ്ങരക്കും കൂട്ടിലങ്ങാടിക്കുമിടയിൽ അപകട പരമ്പര. മൂന്നിടങ്ങളിലാണ്‌ വാഹനാപകടങ്ങളുണ്ടായത്‌.  പനങ്ങാങ്ങരയിൽ കെഎസ്ആർടിസി ബസും ലോറിയും കാറും കൂട്ടിയിടിച്ച്  കാർ യാത്രികൻ വൈദ്യരങ്ങാടി സ്വദേശി മുജീബ് റഹ്മാനെ (50)  പരിക്കുകളോടെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എറണാകുളത്തുനിന്ന് സ്റ്റീൽ കയറ്റിവന്ന ലോറിയും കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിക്കുകയായിരുന്നു.  വെള്ളി രാവിലെ പത്തേകാലോടെയാണ് അപകടം. ദിവസങ്ങൾക്കുമുമ്പ്‌ കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ച സ്ഥലത്തിനുസമീപമാണ്‌ വീണ്ടും അപകടമുണ്ടായത്. 
വെള്ളി പുലർച്ചെ ഒന്നരയോടെ മക്കരപ്പറമ്പ് നാറാണത്ത് മിനി പിക്കപ്പ്  വാൻ നിയന്ത്രണംവിട്ട് ഇലക്ട്രിക് പോസ്റ്റും വീടിന്റെ മതിലും തകർത്തു. പരേതനായ കരുവള്ളിപ്പാത്തിക്കൽ അബ്ദുൽ കരീമിന്റെ വീടിന്റെ മതിലിലേക്കാണ് വാൻ ഇടിച്ചുകയറിയത്.  
 വൈകിട്ട് അഞ്ചോടെ കാച്ചിനിക്കാടിനും കീരംകുണ്ടിനുമിടയിൽ ബസും ലോറിയും കൂട്ടിയിടിച്ചു. ബസിലെ യാത്രക്കാരായ വിദ്യാർഥികളുൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റു. ഇവരെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. മൂന്ന് ഇടങ്ങളിലും  മങ്കട പൊലീസ് എത്തിയാണ്‌ ഗതാഗതം പുനഃസ്ഥാപിച്ചത്‌.   


deshabhimani section

Related News

View More
0 comments
Sort by

Home