അസോസിയേഷന്‍ ഓഫ് ദി ഡഫ് 
സംസ്ഥാന സമ്മേളനം നാളെമുതല്‍

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 07, 2024, 12:03 AM | 0 min read

 

മലപ്പുറം
ഓൾ കേരള അസോസിയേഷൻ ഓഫ് ദി ഡഫ് 45ാം സംസ്ഥാന സമ്മേളനം (സൈൻ ഫെസ്റ്റ് 2024) എട്ട്, ഒമ്പത്, 10 തീയതികളിൽ തിരൂർ ടൗൺ ഹാളിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. എട്ടിന് രാവിലെ 10ന്  പി അബ്ദുൾ ഹമീദ് എംഎൽഎ ഉദ്ഘാടനംചെയ്യും. ശ്രവണപരിമിതരുടെ ഉൽപ്പന്നങ്ങളുടെയും കരകൗശലവസ്തുക്കളുടെയും പ്രദർശനം കുറുക്കോളി മൊയ്തീൻ എംഎൽഎ ഉദ്ഘാടനംചെയ്യും. കലാ–സാസ്കാരിക മത്സരങ്ങളും നടക്കും.ഒമ്പതിന് പ്രതിനിധി സമ്മേളനവും വിവിധ വിഷയങ്ങളിൽ സെമിനാറുമുണ്ടാകും. പത്തിന് പൊതുസമ്മേളനം മന്ത്രി ആർ ബിന്ദു ഉദ്ഘാടനംചെയ്യും.  വിവിധ മേഖലകളിൽ കഴിവുതെളിയിച്ചവരെ ആദരിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു. സംഘാടക സമിതി സെക്രട്ടറി അഷറഫ് കുന്നത്ത്, പ്രോ​ഗ്രാം കമ്മിറ്റി ചെയർമാൻ വി എ യൂസഫ്, അസോസിയേഷൻ സംസ്ഥാന ട്രഷറർ എ മുജീബ് റഹ്മാൻ, ജില്ലാ പ്രസിഡന്റ് കെ റിയാസുദ്ദീൻ, ആം​ഗ്യഭാഷാ പരിഭാഷക ടി ഫസീല എന്നിവർ  പങ്കെടുത്തു.


deshabhimani section

Related News

View More
0 comments
Sort by

Home