മികവോടെ മലപ്പുറത്തെ റോഡുകൾ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 06, 2024, 11:59 PM | 0 min read

 
മഞ്ചേരി

സംസ്ഥാന സർക്കാർ നടപ്പാക്കുന്ന നൂറുദിന കർമപരിപാടിയിൽ ജില്ലയിലെ റോഡുകളും പുത്തനാകുന്നു. 71.25 കോടി രൂപ ചെലവിട്ട് 21 റോഡുകളാണ് നവീകരിക്കുന്നത്. ഇതിൽ പകുതിയും നിര്‍മാണം അവസാനഘട്ടത്തിലാണ്. നാലാം നൂറുദിന കർമ പരിപാടിയിൽ മൂന്ന് റോഡ്‌ കൂടി ഉദ്ഘാ‌ടനത്തിന് സജ്ജമായി. താനൂരിലെ തെയ്യാല ബൈപാസ് റോഡിനായി 3.16 കോടി രൂപയാണ് ചെലവിട്ടത്. കൂട്ടിലങ്ങാടി വള്ളിക്കാപ്പറ്റ റോഡ് അഞ്ച് കോടിയും എടക്കര -അമരമ്പലം റോഡ് 2.3 കോടിയും ചെലവിട്ടാണ് നവീകരിച്ചത്. 

 

നിർമാണത്തിലിരിക്കുന്ന 
റോഡുകളും തുകയും

അത്താണിക്കൽ- വെല്ലൂർ- ആലക്കോട്- തപ്പറമ്പ് റോഡ് 6.36 കോടി, വടക്കുംമുറി- തോട്ടുമുക്കം റോഡ് 2.75 കോടി, ഉതിരംപൊയിൽ -മാളിയേക്കൽ റോഡ്- 2.46 ലക്ഷം, ആനമങ്ങാട്- മണലായ-മുതുക്കുറിശി റോഡ് അഞ്ച് കോടി, പൂക്കാട്ടിരി ലിങ്ക് റോഡ് 1.5 കോടി, തെയ്യാല -പുത്തൻപള്ളി റോഡ്- രണ്ട് കോടി, മലപ്പുറം ന​ഗരം സൗന്ദര്യവൽക്കരണം അഞ്ച് കോടി, ഊരകം -നടുവക്കാട്- നെടിയിരിപ്പ് റോഡ് -12 കോടി, തിരൂർ ചമ്രവട്ടം അഞ്ച് കോടി, മുള്ളമ്പാറ -ഇരുമ്പൂഴി റോ‍ഡ്‍ അഞ്ച് കോടി, വെട്ടിച്ചിറ- പുന്നത്തല റോ‍ഡ് നാല് കോടി, മങ്കട-കൂട്ടിൽ റോഡ് -1.50 കോടി, മിനിറോഡ് -സൂപ്പിബസാർ റോ‍ഡ് അഞ്ച് കോടി, പാലക്കാട് -മോങ്ങം റോഡ്- അഞ്ച് കോടി, അച്ചമ്പലം -കൂര്യാട് റോഡ് ഒമ്പത് കോടി, പയ്യനങ്ങാടി- പനമ്പലം റോഡ്- അഞ്ച് കോടി, വളാഞ്ചേരി- അങ്ങാടിപ്പുറം റോഡ് ഏഴ് കോടി, മൂടൽ- കഞ്ഞിപ്പുറ റോഡ് അഞ്ച് കോടി എന്നിവയാണ് പ്രധാന പ്രവൃത്തികൾ. ഈ സാമ്പത്തികവർഷം നിർമാണം പൂർത്തിയാക്കും.

 

 



deshabhimani section

Related News

View More
0 comments
Sort by

Home