സിബിഎസ്ഇ 
ജില്ലാ റോളർ സ്കേറ്റിങ് ചാമ്പ്യൻഷിപ്പ് 9ന്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 06, 2024, 11:56 PM | 0 min read

 

പെരിന്തൽമണ്ണ
സിബിഎസ്ഇ സഹോദയ സ്കൂൾ കോംപ്ലക്സ് മലപ്പുറം റീജിയൻ സംഘടിപ്പിക്കുന്ന പ്രഥമ ജില്ലാ സിബിഎസ്ഇ റോളർ സ്കേറ്റിങ് ചാമ്പ്യൻഷിപ്പ് ഒമ്പതിന് പെരിന്തൽമണ്ണ സിൽവർമൗണ്ട് ഇന്റർനാഷണൽ സ്കൂളിൽ നടക്കും. അണ്ടർ 17, 14, 12, 10, എട്ട് എന്നിങ്ങനെ അഞ്ച്‌ വിഭാഗങ്ങളിലായി ക്വാഡ്സ്, ഇൻലൈൻ എന്നീ വിഭാഗങ്ങളിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം മത്സരങ്ങൾ ക്രമീകരിച്ചിട്ടുണ്ട്. രാവിലെ 10ന്‌  ജില്ലാ റോളർ സ്കേറ്റിങ്ങ് അസോസിയേഷൻ സീനിയർ പ്രസിഡന്റ്‌ ബി പി രഘുരാജ് ചാമ്പ്യൻഷിപ്പ് ഉദ്ഘാടനംചെയ്യും. സിൽവർമൗണ്ട്  ഇന്റർനാഷണൽ സ്കൂളിൽ ചേർന്ന സംഘാടക സമിതി യോഗം സഹോദയ മലപ്പുറം മേഖലാ പ്രസിഡന്റ്‌ എം അബ്ദുൾ നാസർ ഉദ്ഘാടനംചെയ്തു. സ്കൂൾ മാനേജർ എം ടി മൊയ്തുട്ടി അധ്യക്ഷനായി. സഹോദയ ജനറൽ സെക്രട്ടറി എം ജൗഹർ,  ഭാരവാഹികളായ കെ ഉണ്ണികൃഷ്ണൻ, പി ഹരിദാസ്, ഫാ. നന്നം പ്രേംകുമാർ, സ്കൂൾ പ്രിൻസിപ്പല്‍ സി കെ ഹൗസത്ത്, കെ എം മാത്യു, നിഷാദ് നെല്ലിശേരി, ടി എം നജീബ്  എന്നിവർ സംസാരിച്ചു.


deshabhimani section

Related News

View More
0 comments
Sort by

Home