ജില്ലാ കലോത്സവം: 
ലോഗോ പ്രകാശിപ്പിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 18, 2024, 12:31 AM | 0 min read

കോട്ടക്കൽ
ജില്ലാ കലോത്സവത്തിന്റെ ലോഗോ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്  എം കെ റഫീഖ കോട്ടക്കൽ നഗരസഭാ ചെയർപേഴ്സൺ ഡോ. ഹനീഷക്ക് നൽകി പ്രകാശിപ്പിച്ചു. നിലമ്പൂർ ബിആർസിയിലെ ചിത്രകലാ അധ്യാപകൻ മലപ്പുറം പടിഞ്ഞാറ്റുമുറി കുന്നുമ്മൽ സുനിൽകുമാറാണ് ലോഗോ തയ്യാറാക്കിയത്. 
 പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ കെ പി അബ്ദുൽ റാഷിദ്, കൺവീനർ വി കെ രഞ്ജിത്ത്, ജില്ലാ ഇൻഫർമേഷൻ  ഓഫീസർ മുഹമ്മദ്‌, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ നസീബ അസീസ്, ബഷീർ രണ്ടത്താണി, വി കെ എം ഷാഫി, ടി പി എം ബഷീർ, മലപ്പുറം ഡിഇഒ ഗീതാകുമാരി, രാജാസ് സ്കൂൾ പ്രിൻസിപ്പൽ പി ആർ സുജാത, കോട്ടൂർ സ്കൂൾ പ്രിൻസിപ്പൽ അലി കടവണ്ടി, ടി കബീർ, സനില പ്രവീൺ എന്നിവർ സംസാരിച്ചു. 
മലപ്പുറം ഡിഡിഇ കെ പി രമേശ്‌കുമാർ സ്വാഗതവും രാജാസ് സ്‌കൂൾ എച്ച്എം എം വി രാജൻ നന്ദിയും പറഞ്ഞു.
നവംബർ 26മുതൽ 30വരെ കോട്ടക്കൽ രാജാസ് ഹയർ സെക്കൻഡറി സ്കൂളിലും കോട്ടൂർ എകെഎംഎച്ച്എസ്എസ് സ്കൂളിലുമായാണ് കലോത്സവം.


deshabhimani section

Related News

View More
0 comments
Sort by

Home