അവകാശവാദം പൊളിഞ്ഞു; 
ആളില്ലാതെ നയപ്രഖ്യാപനം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 07, 2024, 12:50 AM | 0 min read

മലപ്പുറം
മഞ്ചേരിയിൽ നടക്കുന്ന രാഷ്ട്രീയ നയപ്രഖ്യാപന യോഗത്തിൽ ഒരുലക്ഷം പേർ പങ്കെടുക്കുമെന്ന പി വി അൻവർ എംഎൽഎയുടെ അവകാശവാദം പൊളിഞ്ഞു. രണ്ടായിരത്തോളം പേർ മാത്രമാണ് പരിപാടിക്കെത്തിയത്. ഡെമോക്രാറ്റിക് മൂവ്മെന്റ്‌ ഓഫ് കേരള (ഡിഎംകെ) എന്ന സംഘടന രൂപീകരിച്ചാണ് അൻവർ നയപ്രഖ്യാപനത്തിനിറങ്ങിയത്.  ജസീല ജങ്ഷനിൽ ഒരുക്കിയ പന്തലിനകത്തും പുറത്തുമായി ഇട്ടിരുന്ന കസേരകളിൽ ഭൂരിഭാഗവും ഒഴിഞ്ഞുകിടന്നു. 
വൈകിട്ട് അഞ്ചിന് പരിപാടി ആരംഭിക്കാനാണ് തീരുമാനിച്ചതെങ്കിലും 6.30 കഴിഞ്ഞാണ് അൻവർ വേദിയിലെത്തിയത്. ആളുകളെത്താനായി കാത്തിരുന്ന് ഒതായിയിലെ വീട്ടിൽനിന്ന് വൈകി ഇറങ്ങുകയായിരുന്നു. തമിഴ്നാട്ടിൽനിന്ന് ഡിഎംകെ പ്രവർത്തകർ എത്തിയെന്ന് അൻവർ പ്രസംഗത്തിനിടെ അവകാശപ്പെട്ടു. 
ഡിഎംകെയുടെ കൊടിയും ഷാളുമായി വന്നവരോട് മാധ്യമപ്രവർത്തകർ വിവരം തേടിയപ്പോൾ വഴിക്കടവിൽനിന്ന് വന്നവരാണെന്നാണ് അറിയിച്ചത്.  പരിപാടിയിലേക്ക്‌ ആളുകളെത്തുന്നത് തടയാൻ പലയിടത്തും പൊലീസ് വാഹനങ്ങൾ തടഞ്ഞുവച്ചതായി പി വി അൻവർ ആരോപിച്ചു.  
യോഗത്തിൽ സിപിഐ എം പ്രവർത്തകരെ തിരഞ്ഞ മാധ്യമപ്രവർത്തകർക്ക്  നിരാശയായിരുന്നു ഫലം. പരിപാടിക്കെത്തിയവരിൽ ഭൂരിഭാഗവും ജമാഅത്തെ ഇസ്ലാമി, എസ്ഡിപിഐ പ്രവർത്തകരായിരുന്നു. ലീഗും കോൺഗ്രസും ആളുകളെ എത്തിച്ചു. മുസ്ലിംലീഗ് എറണാകുളം ജില്ലാ മുൻ പ്രസിഡന്റ്‌ ഹംസ പാറക്കാട് വേദിയിലുണ്ടായിരുന്നു. ഡിഎംകെ പിന്തുണ ഉറപ്പാക്കി ഗുഡല്ലൂർ, നീലഗിരി ഭാഗങ്ങളിൽനിന്ന്‌ ആളുകളെ എത്തിക്കാനുള്ള ശ്രമവും പാളി.


deshabhimani section

Related News

View More
0 comments
Sort by

Home