Deshabhimani

മഞ്ചേരി ഗവ. ഗേൾസും മാറി; 
ഇനി ആൺകുട്ടികൾക്കും പ്രവേശനം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 05, 2024, 11:23 PM | 0 min read

മഞ്ചേരി
മഞ്ചേരി ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലും ആൺകുട്ടികൾക്ക് പ്രവേശനമനുവദിച്ച് വിദ്യാഭ്യാസവകുപ്പ് ഉത്തരവായി. ആൺ, പെൺ ഭേദമില്ലാതെ പ്രവേശനം നൽകണമെന്നാവശ്യപ്പെട്ട് പിടിഎ കമ്മിറ്റികൾ വിദ്യാഭ്യാസവകുപ്പിനെ സമീപ്പിച്ചിരുന്നു. പലതവണ കത്ത് നൽകിയെങ്കിലും അനുകൂല തീരുമാനം ലഭിച്ചിരുന്നില്ല. വിദ്യാഭ്യാസവകുപ്പ്‌ അധികൃതരുടെ റിപ്പോർട്ട്‌ പരിഗണിച്ച്‌ കഴിഞ്ഞ ദിവസമാണ് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചത്. ഇതോടെ ആറുപതിറ്റാണ്ടായുള്ള സ്‌കൂൾ ചരിത്രത്തിൽ ആദ്യമായി ആൺകുട്ടികൾക്കും പ്രവേശനം ലഭിക്കും.  1969ലാണ് സ്കൂൾ തുറന്നത്. ഒന്നുമുതൽ 10വരെ ക്ലാസിൽ 547ഉം ഹയർ സെക്കൻഡറി വിഭാ​ഗത്തിൽ 550 വിദ്യാർഥികളും സ്കൂളിലുണ്ട്.   ഉത്തരവ് പ്രാബല്യത്തിൽ വരുന്നതോടെ ഡിവിഷൻ കുറയുന്നത്‌ തടയാനാകും. മികച്ച സൗകര്യങ്ങൾ സ്കൂളിലുണ്ട്. സ്കൂളിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ശുചിമുറിൽ നൽകാനാവുമെന്നും അടുത്ത അധ്യയന വർഷം ആൺകുട്ടികൾക്കും പ്രവേശനം നൽകാനാകുമെന്നും അധികൃതർ പറഞ്ഞു. സംസ്ഥാനത്തെ പല സ്‌കൂളുകളും നേരത്തെ മിക്‌സഡ് ആക്കിയിരുന്നു.


deshabhimani section

Related News

0 comments
Sort by

Home